---
title: " സ്വർണ വില കുറഞ്ഞു "
english_title: "Gold prices fall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11203/gold-prices-fall"
published_at: "2021-11-17T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619490704eda2_images.jpeg"
keywords: []
---

#  സ്വർണ വില കുറഞ്ഞു 

> **Lead Summary:** തിരുവനന്തപുരം: ഇന്നത്തെ സ്വർണ വില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വീണ്ടും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ സ്വർണ വില ഉണ്ടായിരുന്നത്. ഈ മാസത്തെ മുൻ സ്വർണ വില റെക്കോർഡുകൾ തിരുത്തി മുന്നേറുന്നതാണ് കാണുന്നത്. 4615 രൂപയായിരുന്നു ഇന്നലത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്നത്തെ സ്വർണവില ഗ്രാമിന് 4590 രൂപയാണ്.

## Article Content

തിരുവനന്തപുരം: ഇന്നത്തെ സ്വർണ വില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വീണ്ടും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ സ്വർണ വില ഉണ്ടായിരുന്നത്. ഈ മാസത്തെ മുൻ സ്വർണ വില റെക്കോർഡുകൾ തിരുത്തി മുന്നേറുന്നതാണ് കാണുന്നത്. 4615 രൂപയായിരുന്നു ഇന്നലത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്നത്തെ സ്വർണവില ഗ്രാമിന് 4590 രൂപയാണ്.

അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വർണം  മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട്  സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണ വിലയെ ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില  കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

നവംബർ 13, 14 തീയതികളിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4610 രൂപയായിരുന്നു വില. നവംബർ 15 ന് സ്വർണ വില 4590 രൂപയായി ഇടിഞ്ഞു. എന്നാൽ ഇന്നലെ വീണ്ടും വില വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന പുതിയ നിരക്കിലെത്തി. ഇന്ന് വില വീണ്ടുമിടിഞ്ഞ് കഴിഞ്ഞ ദിവസത്തെ 4590 രൂപയിലെത്തി. സ്വർണ വില ഉയർന്ന് നിൽക്കുന്നത് സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് വലിയ പ്രതീക്ഷയാണ്.

ഇന്നലത്തെ സ്വർണ്ണവില പവന് 36920 രൂപയാണ്. 200 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഇന്നലെ ഉണ്ടായത്. ഇന്ന് 10 ഗ്രാം 22 കാരറ്റ് സ്വർണവില 45900 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണവില 46150 രൂപയാണ്. 250 രൂപയുടെ വ്യത്യാസമാണ് ഈ വിഭാഗത്തിൽ ഇന്നത്തെ സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11203/gold-prices-fall)