---
title: "എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻ.ഐ.എ കസ്റ്റഡിയിൽ വിടും"
english_title: "Nia"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112052/nia"
published_at: "2023-05-02T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64508e4101e13_n49252154616821364664366aab06fa8130d2e374e574641371a2b6ea93e6f7dd4b4f7e5ed0154ec87299ad.jpg"
keywords: []
---

# എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻ.ഐ.എ കസ്റ്റഡിയിൽ വിടും

> **Lead Summary:** **കോഴിക്കോട്**: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻ.ഐ.എ കസ്റ്റഡിയിൽ വിടും. ഈ മാസം എട്ടാം തീയതി വരെയാണ് എൻ.ഐ.എ കസ്റ്റഡിയിൽ വിടുക. ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കഴിഞ്ഞദിവസം കൊച്ചി എൻ.ഐ.എ കോടതി അംഗീകരിച്ചിരുന്നു.

## Article Content

**കോഴിക്കോട്**: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻ.ഐ.എ കസ്റ്റഡിയിൽ വിടും. ഈ മാസം എട്ടാം തീയതി വരെയാണ് എൻ.ഐ.എ കസ്റ്റഡിയിൽ വിടുക. ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കഴിഞ്ഞദിവസം കൊച്ചി എൻ.ഐ.എ കോടതി അംഗീകരിച്ചിരുന്നു.

കസ്റ്റഡിയിൽ ലഭിച്ചശേഷം വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും നടക്കും.കേസിൽ കേരള പൊലീസ് ശേഖരിച്ച മുഴുവൻ വിവരങ്ങളും എൻ. ഐ.എ ക്ക് കൈമാറിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്ഫിക്ക് പ്രാദേശിക സഹായവും കൂടുതൽ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എൻ.എ.എ അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112052/nia)