---
title: "എറണാകുളം മരടിൽ ഫർണിച്ചർ കടക്ക് തീപിടിച്ചു."
english_title: "Eranakulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112056/eranakulam"
published_at: "2023-05-02T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64509150a0479_download_-_2023-05-02T095731.548.jpeg"
keywords: []
---

# എറണാകുളം മരടിൽ ഫർണിച്ചർ കടക്ക് തീപിടിച്ചു.

> **Lead Summary:** **കൊച്ചി**: എറണാകുളം മരടിൽ ഫർണിച്ചർ കടക്ക് തീപിടിച്ചു. പുലർച്ചെ ഒരുമണിയോടെയാണ് തീപിടിത്തമുണ്ടായത്. തൃപ്പൂണിത്തുറ, കടവന്ത്ര, തോപ്പുപടി എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് ഫയർ എഞ്ചിനുകൾ എത്തിയാണ് തീയണച്ചത്. ഇടപ്പള്ളി സ്വദേശി മുജാഹിറിന്റെതാണ് കട. ഫർണിച്ചറുകൾ നിർമിക്കുന്ന ഭാഗത്തുനിന്നാണ് തീപടർന്നത്. ഫർണിച്ചറുകളിൽ ഭൂരിഭാഗവും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കൊച്ചി**: എറണാകുളം മരടിൽ ഫർണിച്ചർ കടക്ക് തീപിടിച്ചു. പുലർച്ചെ ഒരുമണിയോടെയാണ് തീപിടിത്തമുണ്ടായത്. തൃപ്പൂണിത്തുറ, കടവന്ത്ര, തോപ്പുപടി എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് ഫയർ എഞ്ചിനുകൾ എത്തിയാണ് തീയണച്ചത്. ഇടപ്പള്ളി സ്വദേശി മുജാഹിറിന്റെതാണ് കട. ഫർണിച്ചറുകൾ നിർമിക്കുന്ന ഭാഗത്തുനിന്നാണ് തീപടർന്നത്. ഫർണിച്ചറുകളിൽ ഭൂരിഭാഗവും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112056/eranakulam)