---
title: "ദില്ലി‌യിലെ രോഹിണി കോടതി വെടിവെപ്പ് കേസ്: പ്രതി തിഹാർ ജയിലിൽ കൊല്ലപ്പെട്ടു"
english_title: "Delhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112060/delhi"
published_at: "2023-05-02T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645097c114dd5_Screenshot_20230502-102334_Facebook.jpg"
keywords: []
---

# ദില്ലി‌യിലെ രോഹിണി കോടതി വെടിവെപ്പ് കേസ്: പ്രതി തിഹാർ ജയിലിൽ കൊല്ലപ്പെട്ടു

> **Lead Summary:** **ദില്ലി: **ദില്ലി‌യിലെ രോഹിണി കോടതി വെടിവെപ്പ് പ്രതി തിഹാർ ജയിലിൽ കൊല്ലപ്പെട്ടു. തില്ലു താജ്പുരിയ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ നേതാവായ ഇയാളെ എതിർ സംഘം ആക്രമിക്കുകയായിരുന്നു. 2021 സെപ്തംബറിൽ രോഹിണി കോടതിയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് സുനിൽ മാൻ എന്ന തില്ലു താജ്പുരിയ ജയിലിലാകുന്നത്. ഇന്ന് രാവിലെ എതിർ ​ഗുണ്ടാ സംഘം ഇയാളെ ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.

## Article Content

**ദില്ലി: **ദില്ലി‌യിലെ രോഹിണി കോടതി വെടിവെപ്പ് പ്രതി തിഹാർ ജയിലിൽ കൊല്ലപ്പെട്ടു. തില്ലു താജ്പുരിയ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ നേതാവായ ഇയാളെ എതിർ സംഘം ആക്രമിക്കുകയായിരുന്നു. 2021 സെപ്തംബറിൽ രോഹിണി കോടതിയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് സുനിൽ മാൻ എന്ന തില്ലു താജ്പുരിയ ജയിലിലാകുന്നത്. ഇന്ന് രാവിലെ എതിർ ​ഗുണ്ടാ സംഘം ഇയാളെ ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.

കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷമേ ലഭ്യമാകൂ എന്നും പൊലീസ് പറഞ്ഞു. ദില്ലിയിലെ രണ്ട് കുപ്രസിദ്ധ ​ഗുണ്ടാസംഘങ്ങളാണ് ഏറ്റുമുട്ടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112060/delhi)