---
title: "പശുക്കിടാവിനെ കടുവ കൊന്നു"
english_title: "The tiger killed the calf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112080/the-tiger-killed-the-calf"
published_at: "2023-05-02T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450b1a12d628_IMG-20230502-WA0085.jpg"
keywords: []
---

# പശുക്കിടാവിനെ കടുവ കൊന്നു

> **Lead Summary:** **പുല്‍പ്പള്ളി**: പശുത്തൊഴുത്തിന് സമീപം കെട്ടിയിട്ടിരുന്ന ആറുമാസം പ്രായമായ പശുക്കിടാവിനെ കടുവ കൊന്നു. ചേപ്പില ശങ്കരമംഗലം നന്ദനന്റെ പശുക്കിടാവിനെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ കടുവ കൊന്നത്. പശുവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്.

## Article Content

**പുല്‍പ്പള്ളി**: പശുത്തൊഴുത്തിന് സമീപം കെട്ടിയിട്ടിരുന്ന ആറുമാസം പ്രായമായ പശുക്കിടാവിനെ കടുവ കൊന്നു. ചേപ്പില ശങ്കരമംഗലം നന്ദനന്റെ പശുക്കിടാവിനെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ കടുവ കൊന്നത്. പശുവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്.

കടുവയെ കണ്ട വീട്ടുകാര്‍ ഒച്ചയെടുക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തപ്പോള്‍ നൂറ്റിയന്‍പതു മീറ്റര്‍ മാറി കടുവ പശുവിനെ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ വനംവകുപ്പിന് വിവരംഅറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറി സര്‍ജന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പശുക്കിടാവിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112080/the-tiger-killed-the-calf)