---
title: "ഓര്‍മ്മകള്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു"
english_title: "A student meeting was organized under the name of Orma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112086/a-student-meeting-was-organized-under-the-name-of-orma"
published_at: "2023-05-02T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450b3636af4a_IMG-20230502-WA0088.jpg"
keywords: []
---

# ഓര്‍മ്മകള്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തലപ്പുഴ**: തലപ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2004-06 പ്ലസ് ടൂ ഹ്യൂമാനിറ്റിസ് ബാച്ച് ഓര്‍മ്മകള്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. അകാലത്തില്‍ പൊലിഞ്ഞു പോയ പ്രിയ സുഹൃത്തുക്കളായ ധന്യ, അജേഷ് എന്നിവരെ സ്മരിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയില്‍ അദ്ധ്യാപകരായ രാജേന്ദ്രന്‍ , ബാബു ഫിലിപ്പ് , സോഫിയ ടീച്ചര്‍ എന്നിവര്‍ നിലവിളക്ക് കൊളുത്തിയും കേക്ക് മുറിച്ചുംപരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**തലപ്പുഴ**: തലപ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2004-06 പ്ലസ് ടൂ ഹ്യൂമാനിറ്റിസ് ബാച്ച് ഓര്‍മ്മകള്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. അകാലത്തില്‍ പൊലിഞ്ഞു പോയ പ്രിയ സുഹൃത്തുക്കളായ ധന്യ, അജേഷ് എന്നിവരെ സ്മരിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയില്‍ അദ്ധ്യാപകരായ രാജേന്ദ്രന്‍ , ബാബു ഫിലിപ്പ് , സോഫിയ ടീച്ചര്‍ എന്നിവര്‍ നിലവിളക്ക് കൊളുത്തിയും കേക്ക് മുറിച്ചുംപരിപാടി ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്കുള്ള കസേരകള്‍ സംഗമത്തില്‍ വെച്ച് സംഭാവന നല്‍കി. സംഗമത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കള്‍ പരസ്പരം ഓര്‍മ്മകള്‍ പങ്കുവെച്ചു. വിഭവ സമൃദ്മായ ഭക്ഷണത്തോടപ്പം വിത്യസ്ത കലാപരിാടികളും സംഘടിപ്പിച്ചു.പ്രസ്തുത ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ആരംഭിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ വിദേശത്തും സ്വദേശത്തുമുള്ളവരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയമുറ്റത്ത് ഒത്ത് ചേരലിന് വേദി ഒരുക്കിയത്.

പരിപാടിയില്‍ പ്രവീണ്‍, വിജി,മുഹസിന്‍ അനിത,നിമിഷ തുടങ്ങിയവര്‍ സംസാരിച്ചു. എന്നെന്നും മനസില്‍ ഓര്‍ക്കാനും ഓമനിക്കാനും ഒത്തിരി അനുഭവങ്ങളുമായാണ് അവര്‍ സ്‌കൂള്‍ വിട്ടത്. വീണ്ടും ഒരു ഒത്തുചേരല്‍ പ്രതീക്ഷിച്ച്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112086/a-student-meeting-was-organized-under-the-name-of-orma)