---
title: "കേരള സ്റ്റോറി; ആർ എസ് എസിന്റെ ശ്രമം വിഷം കലക്കാന്‍, കക്കുകളിയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കും"
english_title: "Kerala story"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112111/kerala-story"
published_at: "2023-05-02T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450c4c2182cf_Screenshot_2023-05-02-13-31-45-94_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേരള സ്റ്റോറി; ആർ എസ് എസിന്റെ ശ്രമം വിഷം കലക്കാന്‍, കക്കുകളിയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കും

> **Lead Summary:** കേരള സ്റ്റോറി; ആർഎസ്എസിന്റെ ശ്രമം വിഷം കലക്കാന്‍, കക്കുകളിയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കും കേരള സ്റ്റോറിയിലൂടെ കേരളത്തിൽ വിഷം കലക്കാനാണ് ആർ.എസ്.എസും ബി.ജി.പിയും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദ കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയ്ക്കെതിരായ പ്രചാരണവുമായി സി.പി.എം മുന്നോട്ട് പോകുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

## Article Content

കേരള സ്റ്റോറി; ആർഎസ്എസിന്റെ ശ്രമം വിഷം കലക്കാന്‍, കക്കുകളിയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കും കേരള സ്റ്റോറിയിലൂടെ കേരളത്തിൽ വിഷം കലക്കാനാണ് ആർ.എസ്.എസും ബി.ജി.പിയും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദ കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയ്ക്കെതിരായ പ്രചാരണവുമായി സി.പി.എം മുന്നോട്ട് പോകുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

കേരളത്തെ മലിനമാക്കുക എന്നൊരു ഉദ്ദേശം മാത്രമാണ് ഇതിന് പിന്നിലുള്ളത്. ഇത് രാജ്യത്തെ ജനങ്ങൾ തന്നെ തടയണമെന്നും അദ്ദേഹം വ്യക്തമാക്കി. കക്കുകളി നാടകവുമായി ബന്ധപ്പെട്ട് വിശ്വാസികൾ ഉന്നയിച്ച പ്രശ്നം പരിശോധിക്കും. നാടകം താനും കണ്ടതാണ്. മതങ്ങളെയും വിശ്വാസ പ്രമാണങ്ങളെയും പരസ്യമായി എതിർക്കുന്ന നിലപാട് സി.പി.എമ്മിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112111/kerala-story)