---
title: "തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ വാർഷികാഘോഷവും കലാവിരുന്നും സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112123/thaliparamba"
published_at: "2023-05-02T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450d7f395ae2_IMG-20230502-WA0145.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ വാർഷികാഘോഷവും കലാവിരുന്നും സംഘടിപ്പിച്ചു

> **Lead Summary:**  **തളിപ്പറമ്പ**: നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ വാർഷികാഘോഷവും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാവിരുന്ന് അരങ്ങ് 2023 ഒരുമയുടെപലമ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ഡ്രിം പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

## Article Content

 **തളിപ്പറമ്പ**: നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ വാർഷികാഘോഷവും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാവിരുന്ന് അരങ്ങ് 2023 ഒരുമയുടെപലമ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ഡ്രിം പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

സി ഡി എസ് മെമ്പർ സെക്രട്ടറി എൻ എസ് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം കെ ഷബിത, പി റജുല, കെ നബീസ ബീവി, പി പി മുഹമ്മദ് നിസാർ, കെ പി ഖദീജ, കൗൺസിലർമാരായ ഒ സുഭാഗ്യം, കെ വത്സരാജ്, പി സുരേഷ് , സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112123/thaliparamba)