---
title: "സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ത്രിദിന സിജി - സഹായി സമ്മർ ക്യാമ്പിന് പുല്ലൂപ്പി കൗസർ സ്കൂളിൽ തുടക്കമായി"
english_title: "Pullupi Kausar School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112126/pullupi-kausar-school"
published_at: "2023-05-02T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450dd182fa44_IMG-20230502-WA0144.jpg"
keywords: []
---

# സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ത്രിദിന സിജി - സഹായി സമ്മർ ക്യാമ്പിന് പുല്ലൂപ്പി കൗസർ സ്കൂളിൽ തുടക്കമായി

> **Lead Summary:** **തളിപ്പറമ്പ**: സഹായിയുടെ നേതൃത്വത്തിൽ നാല് മുതൽ ആറു വരെ ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ത്രിദിന സിജി - സഹായി സമ്മർ ക്യാമ്പിന് പുല്ലൂപ്പി കൗസർ സ്കൂളിൽ തുടക്കമായി. കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. സിജി ജില്ലാ പ്രസിഡന്റ് നസീർ എഞ്ചിനീയർ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ**: സഹായിയുടെ നേതൃത്വത്തിൽ നാല് മുതൽ ആറു വരെ ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ത്രിദിന സിജി - സഹായി സമ്മർ ക്യാമ്പിന് പുല്ലൂപ്പി കൗസർ സ്കൂളിൽ തുടക്കമായി. കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. സിജി ജില്ലാ പ്രസിഡന്റ് നസീർ എഞ്ചിനീയർ അധ്യക്ഷത വഹിച്ചു.

കൗസർ സ്കൂൾ വൈസ് പ്രിൻസിപ്പാൾ റഫീന അണ്ണൻ, സിജി ജില്ലാ സെക്രട്ടറി പി കെ ഷരീഫ്, കെ പി സി ഹാരിസ്, കെ മുഹമ്മദ് ശാഫി,മൊയ്തു പാറമ്മൽ,ശാഫി പാപ്പിനിശേരി,യൂനുസ് ഹൈവേ തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിനം നീളുന്ന ക്യാമ്പിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ക്യാമ്പിൽ വ്യക്തിത്വ വികസനം, തുടർ പഠനം, പ്രകൃതിയനുഭവം തുടങ്ങി വ്യത്യസ്ത സെഷനുകൾക്ക് പ്രഗത്ഭർ നേതൃത്വം നൽകി. ക്യാമ്പിന് വ്യാഴാഴ്ച്ച സമാപനമാകും 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112126/pullupi-kausar-school)