---
title: "32,000 യുവതികളല്ല, 3 യുവതികൾ;* *'കേരള സ്റ്റോറി' യുടെ യൂട്യൂബ് വിവരണം തിരുത്തി അണിയറ പ്രവർത്തകർ"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112128/delhi"
published_at: "2023-05-02T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450ddd194642_Screenshot_20230502-152405_WhatsApp.jpg"
keywords: []
---

# 32,000 യുവതികളല്ല, 3 യുവതികൾ;* *'കേരള സ്റ്റോറി' യുടെ യൂട്യൂബ് വിവരണം തിരുത്തി അണിയറ പ്രവർത്തകർ

> **Lead Summary:** **ദില്ലി**: വിവാദങ്ങൾക്കിടെ ദ കേരളസ്റ്റോറി സിനിമയുടെ യൂടൂബ് വിവരണത്തിൽ തിരുത്തുമായി അണിയറ പ്രവർത്തകർ. മുപ്പത്തിരണ്ടായിരം യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയി എന്ന് സൂചന നൽകുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിൽ നിന്ന് ഒഴിവാക്കി.

## Article Content

**ദില്ലി**: വിവാദങ്ങൾക്കിടെ ദ കേരളസ്റ്റോറി സിനിമയുടെ യൂടൂബ് വിവരണത്തിൽ തിരുത്തുമായി അണിയറ പ്രവർത്തകർ. മുപ്പത്തിരണ്ടായിരം യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയി എന്ന് സൂചന നൽകുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിൽ നിന്ന് ഒഴിവാക്കി.

കേരളത്തിലെ മൂന്നു പെൺകുട്ടികളുടെ യഥാർത്ഥ കഥ എന്നാണ് പുതിയ വിവരണത്തിൽ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പായി നൽകിയിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112128/delhi)