---
title: "വാം ടീ ഓട്ടോമാറ്റിക് മീഷിനുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മെയ് 4 ന്"
english_title: "Switch on Karma of warm tea automatic machines on May 4"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112132/switch-on-karma-of-warm-tea-automatic-machines-on-may-4"
published_at: "2023-05-02T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450e18a07612_IMG-20230502-WA0149.jpg"
keywords: []
---

# വാം ടീ ഓട്ടോമാറ്റിക് മീഷിനുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മെയ് 4 ന്

> **Lead Summary:** **തവിഞ്ഞാല്‍** : വാം ടീയുടെ ഓട്ടോമേറ്റഡ് മീഷീനുകളുടേയും, സൗരോര്‍ജ്ജപ്ലാന്റുകളുടേയും ഉദ്ഘാടനം മെയ് 4 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്നേ ദിവസം രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അധ്യക്ഷയാവും.

## Article Content

**തവിഞ്ഞാല്‍** : വാം ടീയുടെ ഓട്ടോമേറ്റഡ് മീഷീനുകളുടേയും, സൗരോര്‍ജ്ജപ്ലാന്റുകളുടേയും ഉദ്ഘാടനം മെയ് 4 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്നേ ദിവസം രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അധ്യക്ഷയാവും.

വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. സൗരോജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ തേയില ഫാക്ടറിയായി വാം ടീ ഫാക്ടറി മാറുമെന്നും ചെറുപുഷ്പ സഭയുടെയും സെന്റ് തോമസ് പ്രൊവിഡന്‍സിന്റേയും നേതൃത്വത്തില്‍ 500ഓളം കര്‍ഷകരുടെയും സംയുക്ത സംരംഭമാണെന്നും, ടീബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതില്‍ നിരന്തര ശ്രദ്ധചെയുത്തുന്നതായും ഭാരവാഹികള്‍ കൂട്ടിചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ വാം ടീ ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ നായര്‍, ജനറല്‍ മാനേജര്‍ ഫാ.ജോഷി വാളിപ്ലാക്കല്‍, എം ഡി ഫാ.ജെയിംസ് പുറത്തേല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112132/switch-on-karma-of-warm-tea-automatic-machines-on-may-4)