---
title: "പ്രിസാഡിയോ കമ്പനിയുമായി എന്ത് ബന്ധം? മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂ: വി ഡി സതീശൻ"
english_title: "V D satheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112145/v-d-satheesan"
published_at: "2023-05-02T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450e966605d6_Screenshot_2023-05-02-16-08-06-58_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പ്രിസാഡിയോ കമ്പനിയുമായി എന്ത് ബന്ധം? മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂ: വി ഡി സതീശൻ

> **Lead Summary:** **കോഴിക്കോട്** : എ ഐ ക്യാമറാ കരാറുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.

## Article Content

**കോഴിക്കോട്** : എ ഐ ക്യാമറാ കരാറുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.

ഊരാളുങ്കൽ അടക്കമുള്ള കമ്പനികൾ ഉപ കരാർ കൊടുക്കുന്നത് പ്രിസാഡിയോ എന്ന കമ്പനിക്കാണ്. സർക്കാരിൽ നിന്ന് കിട്ടുന്ന പർച്ചേസ് ഓർഡറും കമ്മീഷനും എല്ലാം കിട്ടുന്നത് ഇതേ കമ്പനിക്ക് തന്നെയാണ്. ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്നതിൽ മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂവെന്നും സതീശൻ ആവർത്തിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ അഴിമതിയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ പടിവാതിലിലാണ്. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം എന്തെന്ന് അദ്ദേഹം വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് ഭീതിയും ഭയവുമാണ്. ഇക്കാരണത്താലാണ് അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിക്കുന്നത്.ഇത്ര ഭീരുവായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും സതീശൻ പരിഹസിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112145/v-d-satheesan)