---
title: "ആറളം ഫാം സമരം രണ്ടാംഘട്ടത്തിലേക്ക്"
english_title: "Aralam Farm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112150/aralam-farm"
published_at: "2023-05-02T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450ef16c9049_Screenshot_2023-05-02-16-31-31-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ആറളം ഫാം സമരം രണ്ടാംഘട്ടത്തിലേക്ക്

> **Lead Summary:** ആറളം ഫാം. ശമ്പള കുടിക്കുകയും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് ആറളം ഫാം തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരം രണ്ടാംഘട്ടത്തിലേക്ക്. ആറളം ഫാമിലെ എല്ലാ ഓഫീസുകളും ഉപരോധിച്ചു കൊണ്ടുള്ള രണ്ടാംഘട്ട സമരപരിപാടികൾ ഓടൻതോട്ടിലെ ഫാം ഓഫീസിനു മുന്നിൽ സിഐടിയു ജില്ലാ കമ്മിറ്റിയംഗം വൈ.വൈ. മത്തായി ഉദ്ഘാടനം ചെയ്തു.

## Article Content

ആറളം ഫാം. ശമ്പള കുടിക്കുകയും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് ആറളം ഫാം തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരം രണ്ടാംഘട്ടത്തിലേക്ക്. ആറളം ഫാമിലെ എല്ലാ ഓഫീസുകളും ഉപരോധിച്ചു കൊണ്ടുള്ള രണ്ടാംഘട്ട സമരപരിപാടികൾ ഓടൻതോട്ടിലെ ഫാം ഓഫീസിനു മുന്നിൽ സിഐടിയു ജില്ലാ കമ്മിറ്റിയംഗം വൈ.വൈ. മത്തായി ഉദ്ഘാടനം ചെയ്തു.

ഐഎൻടിയുസി നേതാവ് ഔസേപ്പച്ചൻ അധ്യക്ഷനായിരുന്നു. എംഎൽഎ സണ്ണി ജോസഫ് തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. സന്തോഷ് ജോസഫ് (സി ഐ ടി യു), പി. കെ. രാമചന്ദ്രൻ (സിഐടിയു ഫാം വർക്കേഴ്സ് യൂണിയൻ), ഇ. ശങ്കരൻ എന്നിവർ സംസാരിച്ചു. ചർച്ച പരാജയപ്പെട്ടു. ആറളം ഫാം സമരം ഒത്തു തീർക്കുന്നതിനായി ജില്ലാ കളക്ടർ ഇന്നലെ കണ്ണൂരിൽ വിളിച്ചുചേർത്ത ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ചർച്ചയിൽ വിവിധ യൂണിയൻ നേതാക്കളായ പി. എം. മാത്യു, ആന്റണി ജേക്കബ്, എ.കെ. ജനാർദ്ദനൻ, ജയദീപ്, പി.കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112150/aralam-farm)