---
title: "റേഷൻ കടയ്ക്ക് മുന്നിൽ കോൺഗ്രസ്‌ ധർണ്ണ നടത്തി"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112154/manathana"
published_at: "2023-05-02T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450f96b2b453_IMG-20230502-WA0176.jpg"
keywords: []
---

# റേഷൻ കടയ്ക്ക് മുന്നിൽ കോൺഗ്രസ്‌ ധർണ്ണ നടത്തി

> **Lead Summary:** **മണത്തണ** :സർവ്വർ തകരാറിന്റെ പേരിൽ റേഷൻ വിതരണം തടസ്സപ്പെടുത്തുന്ന സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണ റേഷൻകടയുടെ മുമ്പിൽ കരിദിനാചരണവും ധർണ്ണാ സമരവും നടത്തി .

## Article Content

**മണത്തണ** :സർവ്വർ തകരാറിന്റെ പേരിൽ റേഷൻ വിതരണം തടസ്സപ്പെടുത്തുന്ന സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണ റേഷൻകടയുടെ മുമ്പിൽ കരിദിനാചരണവും ധർണ്ണാ സമരവും നടത്തി .

ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ച യോഗം , ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ഷിബു പുതുശ്ശേരി, സിജോ മങ്കുഴിയിൽ, മാത്യു കൊട്ടൻ ചുരം, സാബു പേഴുത്തുങ്കൽ, എന്നിവർ പ്രസംഗിച്ചു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി തോമസ് പാറക്കൽ സ്വാഗതവും ഒ.ബി.സി. കോൺഗ്രസ് ജില്ലാ സെക്രട്ടറി .വി . രവീന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112154/manathana)