---
title: " തലശേരി ബിഷപ്പ് പറഞ്ഞാലൊന്നും റബ്ബറിന്റെ വില കൂടാൻ പോകുന്നില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ. പി ജയരാജൻ. "
english_title: "LDF Convenor E. said that the price of rubber is not going to increase even if the Bishop of Thalassery says. P Jayarajan. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112181/ldf-convenor-e-said-that-the-price-of-rubber-is-not-going-to-increase-even-if-the-bishop-of-thalassery-says-p-jayarajan"
published_at: "2023-05-02T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64512b6f129f6_ZCzxcvx.jpg"
keywords: []
---

#  തലശേരി ബിഷപ്പ് പറഞ്ഞാലൊന്നും റബ്ബറിന്റെ വില കൂടാൻ പോകുന്നില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ. പി ജയരാജൻ. 

> **Lead Summary:** **കൊട്ടിയൂർ : **തലശേരി ബിഷപ്പ് പറഞ്ഞാലൊന്നും റബ്ബറിന്റെ വില കൂടാൻ പോകുന്നില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ. പി ജയരാജൻ. ആസിയാൻ കരാർ ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ. ആ കരാർ നിലനിൽക്കുന്ന കാലത്തോളം റബ്ബറിന് വില കൂടില്ലെന്നും കേന്ദ്ര സർക്കാർ നയമാണ് തിരുത്തേണ്ടതെന്നും ഇ. പി ജയരാജൻ പറഞ്ഞു. പ്രതിപക്ഷം പാർലമെന്റിൽ റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകൾക്ക് ന്യായ വില നടപ്പാക്കാണം എന്നവശ്യപ്പെട്ടപ്പോൾ നിഷ്കരുണം തള്ളിയെന്നും ജയരാജൻ പറഞ്ഞു. എൽ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ പ്രചാരണ വാഹന ജാഥ കൊട്ടിയൂർ നീണ്ടുനോക്കിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാത്യു കൊച്ചുതറ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി സി. പി സന്തോഷ്‌ കുമാർ, സിപിഎം ജില്ലാ സെക്രട്ടറിയും ജാഥാ ലീഡറുമായ എം. വി ജയരാജൻ, എൽഡിഎഫ് ജില്ലാ കൺവീനർ എൻ. ചന്ദ്രൻ, സിപിഐ ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ,ജോയ് കൊന്നക്കൽ, മാത്യു കുന്നപ്പള്ളി, എം. പി മുരളി തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്ര സർക്കാർ കാർഷിക നയങ്ങൾ തിരുത്തുക,ജനവാസ മേഖലയെ ബഫർസോണിൽ നിന്ന് ഒഴിവാക്കുക,വന്യ ജീവികളിൽ നിന്ന് ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കുക,സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികൾക്ക് പിന്തുണ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മലയോര ജാഥ.

## Article Content

**കൊട്ടിയൂർ : **തലശേരി ബിഷപ്പ് പറഞ്ഞാലൊന്നും റബ്ബറിന്റെ വില കൂടാൻ പോകുന്നില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ. പി ജയരാജൻ. ആസിയാൻ കരാർ ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ. ആ കരാർ നിലനിൽക്കുന്ന കാലത്തോളം റബ്ബറിന് വില കൂടില്ലെന്നും കേന്ദ്ര സർക്കാർ നയമാണ് തിരുത്തേണ്ടതെന്നും ഇ. പി ജയരാജൻ പറഞ്ഞു. പ്രതിപക്ഷം പാർലമെന്റിൽ റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകൾക്ക് ന്യായ വില നടപ്പാക്കാണം എന്നവശ്യപ്പെട്ടപ്പോൾ നിഷ്കരുണം തള്ളിയെന്നും ജയരാജൻ പറഞ്ഞു. എൽ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ പ്രചാരണ വാഹന ജാഥ കൊട്ടിയൂർ നീണ്ടുനോക്കിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാത്യു കൊച്ചുതറ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി സി. പി സന്തോഷ്‌ കുമാർ, സിപിഎം ജില്ലാ സെക്രട്ടറിയും ജാഥാ ലീഡറുമായ എം. വി ജയരാജൻ, എൽഡിഎഫ് ജില്ലാ കൺവീനർ എൻ. ചന്ദ്രൻ, സിപിഐ ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ,ജോയ് കൊന്നക്കൽ, മാത്യു കുന്നപ്പള്ളി, എം. പി മുരളി തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്ര സർക്കാർ കാർഷിക നയങ്ങൾ തിരുത്തുക,ജനവാസ മേഖലയെ ബഫർസോണിൽ നിന്ന് ഒഴിവാക്കുക,വന്യ ജീവികളിൽ നിന്ന് ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കുക,സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികൾക്ക് പിന്തുണ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മലയോര ജാഥ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112181/ldf-convenor-e-said-that-the-price-of-rubber-is-not-going-to-increase-even-if-the-bishop-of-thalassery-says-p-jayarajan)