---
title: "കഴുത്തിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു."
english_title: "The housewife, who was being treated for neck injuries, died. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112199/the-housewife-who-was-being-treated-for-neck-injuries-died"
published_at: "2023-05-02T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64514327a7670_ubkj.jpg"
keywords: []
---

# കഴുത്തിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു.

> **Lead Summary:** **വെള്ളമുണ്ട:** ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴുത്തിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. വെള്ളമുണ്ട എരിച്ചനക്കുന്ന് കോളനിയിലെ ശാലിനിയാണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് ശാലിനിയെ ഭര്‍ത്താവ് ബാലന്‍ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചത്. ശാലിനിയുടെ പരാതി പ്രകാരം വെള്ളമുണ്ട പോലീസ് കേസെടുത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ബാലനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ശാലിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.മൂന്ന് മക്കളുണ്ട്

## Article Content

**വെള്ളമുണ്ട:** ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴുത്തിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. വെള്ളമുണ്ട എരിച്ചനക്കുന്ന് കോളനിയിലെ ശാലിനിയാണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് ശാലിനിയെ ഭര്‍ത്താവ് ബാലന്‍ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചത്. ശാലിനിയുടെ പരാതി പ്രകാരം വെള്ളമുണ്ട പോലീസ് കേസെടുത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ബാലനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ശാലിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.മൂന്ന് മക്കളുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112199/the-housewife-who-was-being-treated-for-neck-injuries-died)