---
title: "നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112211/died"
published_at: "2023-05-03T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451af7b390c7_Screenshot_20230503-061748_Facebook.jpg"
keywords: []
---

# നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു

> **Lead Summary:** **തൃശൂർ**: നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു. മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിൻ്റെ മകൾ ആസിയ റൈഹാൻ ആണ് മരിച്ചത്. വീടിനു മുറ്റത്ത് വെച്ച് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആസിയക്ക് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മാതാവ്: രഹന. സഹോദരികൾ: ആലിയ അഫ്രീൻ. ആദിയ സഹരീൻ. ഖബറടക്കം ബുധനാഴ്ച മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

## Article Content

**തൃശൂർ**: നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു. മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിൻ്റെ മകൾ ആസിയ റൈഹാൻ ആണ് മരിച്ചത്. വീടിനു മുറ്റത്ത് വെച്ച് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആസിയക്ക് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മാതാവ്: രഹന. സഹോദരികൾ: ആലിയ അഫ്രീൻ. ആദിയ സഹരീൻ. ഖബറടക്കം ബുധനാഴ്ച മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112211/died)