---
title: "തട്ടുകട നടത്തിയിരുന്ന കൊലക്കേസ് പ്രതി, കോഴിക്കോട് സ്കൂൾ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ "
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112213/died"
published_at: "2023-05-03T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451b1ff65836_images_-_2023-01-21T144342.532.jpeg"
keywords: []
---

# തട്ടുകട നടത്തിയിരുന്ന കൊലക്കേസ് പ്രതി, കോഴിക്കോട് സ്കൂൾ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ 

> **Lead Summary:** ***കോഴിക്കോട്:*** കോഴിക്കോട് വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭൂമിവാതുക്കൽ എം എൽ പി സ്ക്കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം.

## Article Content

***കോഴിക്കോട്:*** കോഴിക്കോട് വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭൂമിവാതുക്കൽ എം എൽ പി സ്ക്കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം.

2018 ൽ ഭൂമിവാതുക്കൽ സ്വദേശി താഴെകണ്ടി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയശേഷം ഭൂമിവാതുക്കൽ അങ്ങാടിയിൽ തട്ട് കട നടത്തുകയായിരുന്നു. വളയം പൊലീസ് സ്ഥലത്തെത്തി. അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112213/died)