---
title: "സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി വീണ്ടും മൊയ്തീൻക്കുട്ടി  ചുമതലയേറ്റു"
english_title: "Moiteenkutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112246/moiteenkutty"
published_at: "2023-05-03T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451ef575d40e_IMG-20230503-WA0020.jpg"
keywords: []
---

# സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി വീണ്ടും മൊയ്തീൻക്കുട്ടി  ചുമതലയേറ്റു

> **Lead Summary:** സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി വീണ്ടും മൊയ്തീൻക്കുട്ടി പൂമരം ചുമതലയേറ്റു. വ്യവസായിക പരിശീലന വകുപ്പിൽ പ്രിൻസിപ്പാൾ ക്ലാസ് I തസ്തികയിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം.

## Article Content

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി വീണ്ടും മൊയ്തീൻക്കുട്ടി പൂമരം ചുമതലയേറ്റു. വ്യവസായിക പരിശീലന വകുപ്പിൽ പ്രിൻസിപ്പാൾ ക്ലാസ് I തസ്തികയിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം.

2016-21 കാലയളവിൽ 5 വർഷം എം.ഡിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചരിത്രം, ഇക്കണോമിക്സ് എന്നിവയിൽ ബിരുദം, തിരുവനന്തപുരം കോളേജ് ഓഫ് എജിനിയറിംങിൽ നിന്നും ബി.ടെക് ബിരുദം, കേരള സർവ്വകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെ എം.ബി.എ.പാസ്സായ മൊയ്തീൻക്കുട്ടി തില്ലങ്കേരി പൂമരത്തെ പരേതരായ എൻ.സി. കാദർക്കുട്ടി - കണിയാട്ടയിൽ മറിയുദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112246/moiteenkutty)