---
title: "അരിക്കൊമ്പന്‍ എവിടെയെന്ന ആശങ്ക അവസാനിച്ചു: അരിക്കൊമ്പന്‍ റേഞ്ചിലെത്തി"
english_title: "Arikomban"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112265/arikomban"
published_at: "2023-05-03T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451fe1ee5c93_Screenshot_2023-05-03-11-50-17-27_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# അരിക്കൊമ്പന്‍ എവിടെയെന്ന ആശങ്ക അവസാനിച്ചു: അരിക്കൊമ്പന്‍ റേഞ്ചിലെത്തി

> **Lead Summary:** അരിക്കൊമ്പന്‍ എവിടെയെന്ന മണിക്കൂറുകള്‍ നീണ്ട ആശങ്ക അവസാനിച്ചു. ഇന്ന് രാവിലെ അരിക്കൊമ്പന്‍ റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ കിട്ടി. പത്തോളം സ്ഥലത്തു നിന്നുള്ള സിഗ്‌നലുകളാണ് കിട്ടിയത്.കേരളാ – തമിഴ്‌നാട് അതിര്‍ത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയാണ് സൂചന.

## Article Content

അരിക്കൊമ്പന്‍ എവിടെയെന്ന മണിക്കൂറുകള്‍ നീണ്ട ആശങ്ക അവസാനിച്ചു. ഇന്ന് രാവിലെ അരിക്കൊമ്പന്‍ റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ കിട്ടി. പത്തോളം സ്ഥലത്തു നിന്നുള്ള സിഗ്‌നലുകളാണ് കിട്ടിയത്.കേരളാ – തമിഴ്‌നാട് അതിര്‍ത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയാണ് സൂചന.

ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് സിഗ്‌നല്‍ ലഭിച്ച ശേഷം അരിക്കൊമ്പന്‍ എവിടെയെന്ന് വ്യക്തമായിരുന്നില്ല. തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്ഥയും ഇടതൂര്‍ന്ന വനവുമാണെങ്കില്‍ സിഗ്‌നല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112265/arikomban)