---
title: "സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് റെക്കോർഡ് ഉയരത്തിലേക്ക്"
english_title: "Gold prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112269/gold-prices"
published_at: "2023-05-03T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645201b0c1334_IMG_20200903_140456.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് റെക്കോർഡ് ഉയരത്തിലേക്ക്

> **Lead Summary:** സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വര്‍ധിച്ചു. വിപണി വില 45200 രൂപയാണ്. അമേരിക്കയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകര്‍ച്ച സ്വര്‍ണ വിലയെ ഉയര്‍ത്തിയിരിക്കുകയാണ്. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയോടുകൂടി യു.എസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്.

## Article Content

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വര്‍ധിച്ചു. വിപണി വില 45200 രൂപയാണ്. അമേരിക്കയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകര്‍ച്ച സ്വര്‍ണ വിലയെ ഉയര്‍ത്തിയിരിക്കുകയാണ്. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയോടുകൂടി യു.എസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്.

സ്വര്‍ണ വില അന്താരാഷ്ട്ര വിപണിയില്‍ 2020 ഡോളറിലേക്ക് എത്തി. 40 ഡോളറിന്റെ വര്‍ദ്ധനവാണ് ഇന്നലെ മാത്രമുണ്ടായത്. 2023 ഏപ്രില്‍ 14 നായിരുന്നു ഇതിനു മുന്‍പ് സ്വര്‍ണം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നത്.

45320 ആയിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 80 രൂപ ഉയര്‍ന്നു. വിപണിയില്‍ വില 5650 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 70 രൂപ ഉയര്‍ന്നു. വിപണി വില 4695 രൂപയായി. Share this:

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112269/gold-prices)