---
title: "25000 മുതൽ 1 ലക്ഷം വരെ പിഴ - പരിശോധന ശക്തമാക്കി ഇരിട്ടി നഗരസഭ"
english_title: "Iritti corporation waiste issue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112272/iritti-corporation-waiste-issue"
published_at: "2023-05-03T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645203b4ce649_IMG-20230503-WA0046.jpg"
keywords: []
---

# 25000 മുതൽ 1 ലക്ഷം വരെ പിഴ - പരിശോധന ശക്തമാക്കി ഇരിട്ടി നഗരസഭ

> **Lead Summary:** ഇരിട്ടി നഗരസഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന കർശനമാക്കി. നിരവധി സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

## Article Content

ഇരിട്ടി നഗരസഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന കർശനമാക്കി. നിരവധി സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഓവുച്ചാലുകളിലോ, വീപ്പകളിലോ മാലിന്യങ്ങൾ സൂക്ഷിക്കുന്നതും, കടകൾക്കുള്ളിൽ സൂക്ഷിക്കുന്നതും കുറ്റകരമാണെന്നും, നഗരസഭയിൽ മാപ്പപേക്ഷ നൽകി ഫൈൻ അടയ്ക്കണമെന്നും കാണിച്ച്, സ്ഥാപനങ്ങൾക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്.

ഇരിട്ടിയിൽ ഒട്ടനവധി ഇടങ്ങളിൽ മാലിന്യം കുമിഞ് കൂടുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഉയർന്നിരുന്നു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ചില സ്ഥാപനങ്ങൾ വേണ്ട രീതിയിൽ മാലിന്യ നിർമാർജനം നടത്തിയില്ലെന്നും അതുകൊണ്ടാണ് പിഴ ചുമത്തി നടപടി എടുക്കേണ്ടി വരുന്നതെന്നും നഗരസഭ ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. നിലവിൽ 25000 രൂപ മുതൽ 1 ലക്ഷം വരെയാണ് സ്ഥാപനങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്ന പിഴ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112272/iritti-corporation-waiste-issue)