---
title: "കണ്ണൂര്‍ അര്‍ബന്‍നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് തളിപ്പറമ്പില്‍ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112300/kannur"
published_at: "2023-05-03T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64521ade6ab75_IMG-20230503-WA0031.jpg"
keywords: []
---

# കണ്ണൂര്‍ അര്‍ബന്‍നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് തളിപ്പറമ്പില്‍ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

> **Lead Summary:** കണ്ണൂര്‍ അര്‍ബന്‍നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് തളിപ്പറമ്പില്‍ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 3 പേരിൽ നിന്നും വിവിധ ഘട്ടങ്ങളിലായി 47 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് പരാതി നൽകിയത്.

## Article Content

കണ്ണൂര്‍ അര്‍ബന്‍നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് തളിപ്പറമ്പില്‍ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 3 പേരിൽ നിന്നും വിവിധ ഘട്ടങ്ങളിലായി 47 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് പരാതി നൽകിയത്.

മോറാഴ പാന്തോട്ടത്തെ ടി.എം പ്രേമരാജന്‍, തളിപ്പറമ്പ് കാര്യാമ്പലം സ്വദേശി ടി.വി ദാമോദരന്‍, കുറ്റിക്കോല്‍ സ്വദേശി സി.വി മോഹനന്‍ എന്നിവരാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. അര്‍ബന്‍ നിധിയുടെ നടത്തിപ്പുകാരായ ഷൗക്കത്ത് അലി, ഗഫൂര്‍, ഷൈജു, ശില്‍പ്പ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

കൂടിയ പലിശ വാഗ്ദാനം ചെയ്ത് പ്രേമരാജന്റെ കൈയ്യില്‍ നിന്നും പ്രതികള്‍ 2022 ജനുവരിക്കും സെപ്തംബറിനുമിടയിൽ 16 ലക്ഷം രൂപയും പ്രേമരാജന്റെ ഭാര്യയില്‍ നിന്ന് 2022 മാര്‍ച്ച് മുതല്‍ 1 ലക്ഷം രൂപ തവണകളായി നിക്ഷേപം സ്വീകരിച്ച് പണം തിരികെ കൊടുക്കാതെ പറ്റിക്കുകയായിരുന്നുവെന്നാണ് പരാതി. ദാമോദരന്റെ മകന് ജോലിയും നിക്ഷേപത്തിന് കൂടിയ പലിശയും വാഗ്ദാനം ചെയ്ത് പ്രതികള്‍ 2021 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ 15 ലക്ഷം രൂപയാണ് നിക്ഷേപമായി സ്വീകരിച്ചത്.

തുടര്‍ന്ന് നാളിതുവരെയായും പണം നല്‍കാതെ പറ്റിക്കുകയായിരുന്നുവെന്നാണ് പരാതി. കുറ്റിക്കോല്‍ സ്വദേശി സി വി മോഹനനെ 15 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് പണമോ പലിശയോ നൽകിയില്ലെന്നുമാണ് പരാതി നൽകിയിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112300/kannur)