---
title: "കണ്ണൂർ കണ്ണോത്തും ചാലിൽ വാഹനാപകടം. "
english_title: "Accident at Kannur Kannothumchal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11231/accident-at-kannur-kannothumchal"
published_at: "2021-11-17T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194a3cf766f7_IMG-20211117-WA0015.jpg"
keywords: []
---

# കണ്ണൂർ കണ്ണോത്തും ചാലിൽ വാഹനാപകടം. 

> **Lead Summary:** കണ്ണൂർ: റോഡരികിലെ തട്ട് കട വാഹനമിടിച്ച് തകർന്നു. അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും കേട് പാട് പറ്റി. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

## Article Content

കണ്ണൂർ: റോഡരികിലെ തട്ട് കട വാഹനമിടിച്ച് തകർന്നു. അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും കേട് പാട് പറ്റി. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

കണ്ണോത്തുംചാൽ ഫോറസ്റ്റ് ഓഫീസിന് സമീപത്തെ  ഷാജഹാൻ്റെ തട്ട് കടയിലേക്ക് നിസാൻ എക്സ്ട്രൈൽ കാറാണ് ഇടച്ചു കയറിയത്. തട്ടുകട ഇടിച്ച് തകർത്ത ശേഷം സമീപത്ത് നിർത്തിയിട്ടിരുന്ന കാറും, ടിപ്പർ ലോറിയിലും ഇടിച്ച ശേഷമാണ് അപകടം വരുത്തിയ വാഹനം നിന്നത്. ഡ്രൈവർ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11231/accident-at-kannur-kannothumchal)