---
title: "ബൈക്കിൽ പോവുകയായിരുന്ന വ്യാപാരിയെ കണ്ണിൽ മുളക് പൊടി വിതറി അക്രമിച്ചു"
english_title: "The businessman was assaulted by throwing chili powder in his eyes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112320/the-businessman-was-assaulted-by-throwing-chili-powder-in-his-eyes"
published_at: "2023-05-03T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64522abd24b50_Screenshot_2023-05-03-15-00-25-64_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# ബൈക്കിൽ പോവുകയായിരുന്ന വ്യാപാരിയെ കണ്ണിൽ മുളക് പൊടി വിതറി അക്രമിച്ചു

> **Lead Summary:**  **ഇരിക്കൂർ**: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണിൽ മുളക് പൊടി വിതറി അ ക്രമിച്ചു. ഇരിക്കൂർ പെരുവളത്ത് പറമ്പ് ബൈത്തു റഹ്മ റോഡിൽ താമസിക്കുന്ന മാങ്ങാടൻ അബുബക്കർ ഹാജിയേയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ മൂന്നംഗസംഘം കണ്ണിൽ മുളക് പൊടിവിതറി അക്രമിച്ചത്. നിലാ മുറ്റം പള്ളിയിൽ നിന്നു ഇശാ നി സ്കാരം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ ബൈത്തുറഹ്മ റോഡിൽ കയറിയപ്പോൾ കണ്ണിൽ മുളക് പൊടി വിതറി അക്രമിക്കുകയായിരുന്നു.

## Article Content

 **ഇരിക്കൂർ**: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണിൽ മുളക് പൊടി വിതറി അ ക്രമിച്ചു. ഇരിക്കൂർ പെരുവളത്ത് പറമ്പ് ബൈത്തു റഹ്മ റോഡിൽ താമസിക്കുന്ന മാങ്ങാടൻ അബുബക്കർ ഹാജിയേയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ മൂന്നംഗസംഘം കണ്ണിൽ മുളക് പൊടിവിതറി അക്രമിച്ചത്. നിലാ മുറ്റം പള്ളിയിൽ നിന്നു ഇശാ നി സ്കാരം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ ബൈത്തുറഹ്മ റോഡിൽ കയറിയപ്പോൾ കണ്ണിൽ മുളക് പൊടി വിതറി അക്രമിക്കുകയായിരുന്നു.

അബൂബക്കർ ഹാജിയുടെ ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. ഹെൽമെറ്റും മാസ്കും ധരിച്ചതിനാൽ അക്രമികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അബുബക്കർ ഹാജി ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മേഖലയിൽ തെരുവ് വിളക്കുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുന്ന സംഭവങ്ങൾ തുടരുകയാണ്. ഇത്തരക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിയ്ക്കുമെന്ന് ഇരിക്കൂർ പഞ്ചായത്ത്‌ പ്രസിഡന്റ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112320/the-businessman-was-assaulted-by-throwing-chili-powder-in-his-eyes)