---
title: "പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി"
english_title: "Police Cadet Passing Out Parade"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112331/police-cadet-passing-out-parade"
published_at: "2023-05-03T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645234b01b96d_IMG-20230503-WA0114.jpg"
keywords: []
---

# പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി

> **Lead Summary:** **കല്‍പ്പറ്റ**: സേവനത്തിനായി ഞങ്ങള്‍ പഠിക്കുന്നു എന്ന ആപ്തവാക്യം നെഞ്ചിലേറ്റി രണ്ട് വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തത്തിന്റെ സമാപനം കുറിച്ച്കല്‍പ്പറ്റ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ 13 ,14 ബാച്ചുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടത്തി.

## Article Content

**കല്‍പ്പറ്റ**: സേവനത്തിനായി ഞങ്ങള്‍ പഠിക്കുന്നു എന്ന ആപ്തവാക്യം നെഞ്ചിലേറ്റി രണ്ട് വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തത്തിന്റെ സമാപനം കുറിച്ച്കല്‍പ്പറ്റ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ 13 ,14 ബാച്ചുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടത്തി.

കല്‍പ്പറ്റ എ.എസ് പി ബസുമത്രി ഐപിഎസ് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ , ഡിവിഷന്‍ കൗണ്‍സിലര്‍ ഷിബു .എ.കെ, കല്‍പറ്റ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു ആന്റണി, പ്രിന്‍സിപ്പാള്‍ സജീവന്‍ പി.ടി, സിനി ആര്‍ട്ടിസ്റ്റ് അബു സലിം എന്നിവര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അഭിവാദ്യം സ്വീകരിച്ചു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ശ്രീധരന്‍ , അരുണ്‍ വി , ആയിഷ എ.പി , കമ്യൂണിറ്റി പോലീസ് ഓഫീസര്‍ സജി ആന്റോ ,ഷീബാറാണി ഗാര്‍ഡിയന്‍ പ്രസിഡണ്ട് മുസ്തഫ സി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112331/police-cadet-passing-out-parade)