---
title: "വയനാട് കര്‍ഷകരുടെ ശവപറമ്പായി മാറുന്നു: മന്ത്രിയുടെ പ്രഹസന ഉദ്ഘാടന മാമാങ്കം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്സ്"
english_title: "Wayanad becomes graveyard for farmers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112335/wayanad-becomes-graveyard-for-farmers"
published_at: "2023-05-03T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64523c72c3728_IMG-20230503-WA0118.jpg"
keywords: []
---

# വയനാട് കര്‍ഷകരുടെ ശവപറമ്പായി മാറുന്നു: മന്ത്രിയുടെ പ്രഹസന ഉദ്ഘാടന മാമാങ്കം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്സ്

> **Lead Summary:** **മാനന്തവാടി**: ജില്ലയില്‍ കര്‍ഷക ആത്മഹത്യ തുടര്‍കഥയാവുകയാണെന്നും കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത ചെന്നലോട് സ്വദേശി ദേവസ്യ ഇതിന്റെ അവസാനത്തെ രക്തസാക്ഷിയാണെന്നും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.വിവിധ പേരുകളിലുള്ള ഉദ്ഘാടനത്തിന് മാത്രം ജില്ലയില്‍ എത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ കാര്‍ഷിക പ്രശ്‌നങ്ങളെ അവഗണിക്കുകയാണ്.

## Article Content

**മാനന്തവാടി**: ജില്ലയില്‍ കര്‍ഷക ആത്മഹത്യ തുടര്‍കഥയാവുകയാണെന്നും കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത ചെന്നലോട് സ്വദേശി ദേവസ്യ ഇതിന്റെ അവസാനത്തെ രക്തസാക്ഷിയാണെന്നും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.വിവിധ പേരുകളിലുള്ള ഉദ്ഘാടനത്തിന് മാത്രം ജില്ലയില്‍ എത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ കാര്‍ഷിക പ്രശ്‌നങ്ങളെ അവഗണിക്കുകയാണ്.

കഴിഞ്ഞ 3 വര്‍ഷമായി യാതൊരു ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല .പ്രകൃതിക്ഷോഭത്തിന്റെ നഷ്ട്ട പരിഹാരവും വിള ഇന്‍ഷൂറന്‍സിന്റെ ആനുകൂല്യവും ലഭിക്കുന്നില്ല.വിവിധ സഹകരണ സ്ഥാപനങ്ങള്‍ക്ക് പലിശ സബ്‌സിഡി ഇനത്തില്‍ 29,99,60,280 രൂപ യും കടാശ്വാസ കമ്മീഷന്റെ ഇളവു ലഭിച്ച വകയില്‍ 2,23,70,267 രൂപയും നല്‍കാനുണ്ട്.

വയനാട കാര്‍ഷിക പാക്കേജ് ജലരേഖയായി മാറിക്കഴിഞ്ഞു.ഈ സാഹചര്യത്തില്‍ ഡ്രോണുകളുടെ പ്രദര്‍ശനം അല്ല വേണ്ടതെന്നും കര്‍ഷകന്റെ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ ഇടപെടുകയാണു വേണ്ടതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.ആത്മഹത്യ ചെയ്ത ദേവസ്യയുടെ കുടുബത്തിന് നഷ്ട്ട പരിഹാരം നല്‍കുന്നതിനും കടം എഴുതി തള്ളുന്നതിനും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറാകണം കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൃഷി മന്ത്രി അടിയന്തിര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ 9-ാം തീയ്യതിയിലെ കൃഷി മന്ത്രി മാനന്തവാടിയില്‍ നടത്തുന്ന ഉദ്ഘാന മാമാങ്കം അനുവദിക്കില്ലെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസി.എം.ജി.ബിജു,കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി എം ബെന്നി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112335/wayanad-becomes-graveyard-for-farmers)