---
title: "കൂത്തുപറമ്പ് നഗരസഭയിൽ വിവിധ പദ്ധതികളുടെ അവലോകന യോഗം നഗരസഭ ചേമ്പറിൽ നടന്നു"
english_title: "Koothuparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112341/koothuparamba"
published_at: "2023-05-03T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6452416ad9233_IMG-20230503-WA0093.jpg"
keywords: []
---

# കൂത്തുപറമ്പ് നഗരസഭയിൽ വിവിധ പദ്ധതികളുടെ അവലോകന യോഗം നഗരസഭ ചേമ്പറിൽ നടന്നു

> **Lead Summary:** **കൂത്തുപറമ്പ**: നഗരസഭയിൽ വിവിധ പദ്ധതികളുടെ അവലോകന യോഗം നഗരസഭ ചേമ്പറിൽ നടന്നു. എംഎൽഎ കെ പി മോഹനന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ സമ്പൂർണ്ണ തെരുവുവിളക്കിനുള്ള ലൈനുകൾ വലിക്കുവാനുള്ള ഫണ്ട് അനുവദിച്ചു.

## Article Content

**കൂത്തുപറമ്പ**: നഗരസഭയിൽ വിവിധ പദ്ധതികളുടെ അവലോകന യോഗം നഗരസഭ ചേമ്പറിൽ നടന്നു. എംഎൽഎ കെ പി മോഹനന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ സമ്പൂർണ്ണ തെരുവുവിളക്കിനുള്ള ലൈനുകൾ വലിക്കുവാനുള്ള ഫണ്ട് അനുവദിച്ചു.

അതോടൊപ്പം വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗനവാടികൾക്ക് ഭൂമി ലഭിക്കുന്ന പക്ഷം കെട്ടിടം നിർമ്മിക്കുവാനുള്ള ഫണ്ടും നൽകുമെന്ന് കെ പി മോഹനൻ എംഎൽഎ പറഞ്ഞു.

പുതിയ ബസ്റ്റാൻഡ്, റിംഗ് റോഡ്, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, ആയുർവേദ ആശുപത്രി, കൃഷിഭവൻ നിർമ്മാണം തുടങ്ങിയ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി.

കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ വിനോദൻ, വൈസ് ചെയർമാൻ എൻ രാമകൃഷ്ണൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മുൻ ചെയർമാൻമാരായ കെ ധനജയൻ, എം സുകുമാരൻ, നിർവാഹക സമിതി ഉദ്യോഗസ്ഥർ, കൗൺസിലർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112341/koothuparamba)