---
title: "കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച്ച തുടങ്ങും. "
english_title: "Kottamchuram Makham Uros will start on Friday "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112364/kottamchuram-makham-uros-will-start-on-friday"
published_at: "2023-05-03T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645268bebc530_dxfxgxg.jpg"
keywords: []
---

# കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച്ച തുടങ്ങും. 

> **Lead Summary:** പേരാവൂർ : കൊട്ടംചുരം മഖാം ഉറൂസ് മെയ് 5 മുതൽ 7 വരെ നടക്കും.5ന് ഉച്ചക്ക് 1.30ന് പതാക ഉയർത്തുന്നതോട് കൂടി ചടങ്ങുകൾക്ക് തുടക്കമാകും. അബ്ദുൾഅസീസ് ഫൈസി ഉദ്ഘാടനം നിർവഹിക്കും. മുഹമ്മദ്‌ ഹാഫിസ് ജിഫ്രി റഹ്മാനി മത പ്രഭാഷണം നടത്തും. 6ന് ശനിയാഴ്ച 7 മണിക്ക് യഹിയ ബാഖവി പുഴക്കര മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ ഞായറാഴ്ച ഉച്ചക്ക് 2ന് ഉമ്മർ ഉസ്താദ് കൊയ്യോട് ചടങ്ങുകൾക്ക് നേതൃത്വം നൽകും. വൈകുന്നേരം 4ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കുമെന്ന് സംഘാടകർ പേരാവൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

പേരാവൂർ : കൊട്ടംചുരം മഖാം ഉറൂസ് മെയ് 5 മുതൽ 7 വരെ നടക്കും.5ന് ഉച്ചക്ക് 1.30ന് പതാക ഉയർത്തുന്നതോട് കൂടി ചടങ്ങുകൾക്ക് തുടക്കമാകും. അബ്ദുൾഅസീസ് ഫൈസി ഉദ്ഘാടനം നിർവഹിക്കും. മുഹമ്മദ്‌ ഹാഫിസ് ജിഫ്രി റഹ്മാനി മത പ്രഭാഷണം നടത്തും. 6ന് ശനിയാഴ്ച 7 മണിക്ക് യഹിയ ബാഖവി പുഴക്കര മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ ഞായറാഴ്ച ഉച്ചക്ക് 2ന് ഉമ്മർ ഉസ്താദ് കൊയ്യോട് ചടങ്ങുകൾക്ക് നേതൃത്വം നൽകും. വൈകുന്നേരം 4ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കുമെന്ന് സംഘാടകർ പേരാവൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112364/kottamchuram-makham-uros-will-start-on-friday)