---
title: "മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായി ജിനിതോമസ് ഇന്ന്  ചുമതലയേല്‍ക്കും"
english_title: " Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112442/kalpetta"
published_at: "2023-05-04T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64532f03e64d1_IMG-20230504-WA0023.jpg"
keywords: []
---

# മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായി ജിനിതോമസ് ഇന്ന്  ചുമതലയേല്‍ക്കും

> **Lead Summary:** **കല്‍പ്പറ്റ**: മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായി ജിനിതോമസ് ഇന്ന് അധികാരമേല്‍ക്കും. രാവിലെ 10 മണിക്ക് ഡി സി സി ഓഫീസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അടക്കമുള്ള നേതാക്കളും, മഹിളാകോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും.

## Article Content

**കല്‍പ്പറ്റ**: മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായി ജിനിതോമസ് ഇന്ന് അധികാരമേല്‍ക്കും. രാവിലെ 10 മണിക്ക് ഡി സി സി ഓഫീസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അടക്കമുള്ള നേതാക്കളും, മഹിളാകോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും.

പുല്‍പ്പള്ളി വേലിയമ്പം സ്വദേശിയായ ജിനിതോമസ് യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി, ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി, ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ്, മഹിളാകോണ്‍ഗ്രസ് ജില്ലാസെക്രട്ടറി, മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112442/kalpetta)