---
title: "ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ട്വന്റി-20 ഇന്ന് ജയ്പൂരിൽ "
english_title: "India-New Zealand Twenty20 today in Jaipur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11247/india-new-zealand-twenty20-today-in-jaipur"
published_at: "2021-11-17T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194adee7105a_images (10).jpeg"
keywords: []
---

# ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ട്വന്റി-20 ഇന്ന് ജയ്പൂരിൽ 

> **Lead Summary:** വിരാട്​ കോഹ്​ലിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ട്വന്‍റി 20 ക്രിക്കറ്റ്​ ടീമി​‍ന്റെ നായകസ്​ഥാനമേറ്റ രോഹിത്​ ശര്‍മക്ക്​ ന്യൂസിലന്‍ഡുമായുള്ള പരമ്പരയോടെ ബുധനാഴ്​ച അരങ്ങേറ്റം.

## Article Content

വിരാട്​ കോഹ്​ലിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ട്വന്‍റി 20 ക്രിക്കറ്റ്​ ടീമി​‍ന്റെ നായകസ്​ഥാനമേറ്റ രോഹിത്​ ശര്‍മക്ക്​ ന്യൂസിലന്‍ഡുമായുള്ള പരമ്പരയോടെ ബുധനാഴ്​ച അരങ്ങേറ്റം.

മൂന്നു മത്സരങ്ങളുള്ള ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരം​ ഇന്ന് വൈകീട്ട്​ ഏഴിന്​ ജയ്​പുരില്‍ നടക്കും. ഇന്ത്യന്‍ ടീമി‍ന്റെ ഏറ്റവും പ്രധാന താരം കോഹ്​ലി തന്നെയാണെന്ന്​ മത്സരത്തിന്​ മുന്നോടിയായി ജയ്​പുരില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ രോഹിത്​ ശര്‍മ മാധ്യമങ്ങളോടു പറഞ്ഞു.

കോഹ്​ലിക്കൊപ്പം ജസ്​പ്രീത്​ ബുംറ, മുഹമ്മദ്​ ഷമി, രവീന്ദ്ര ജദേജ എന്നിവര്‍ക്ക്​ വിശ്രമം അനുവദിച്ചിരിക്കുകയാണ്​. ട്വന്‍റി 20 ലോകകപ്പ്​ ഫൈനലില്‍ ആസ്​ട്രേലിയയോട്​ പരാജയപ്പെട്ട്​ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ്​ കിവീസി​‍ന്റെ ഇന്ത്യന്‍ പര്യടനം. രണ്ടാം മത്സരം 19ന്​ റാഞ്ചിയിലും അവസാന മത്സരം 21ന്​ കൊല്‍ക്കത്തയിലുമാണ്​. കാണ്‍പൂരിലും മുംബൈയിലുമായി രണ്ടു ടെസ്​റ്റ്​ മത്സരങ്ങളുമുണ്ട്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11247/india-new-zealand-twenty20-today-in-jaipur)