---
title: "കൂട്ടുപുഴ എക്സൈസ്ചെക്ക് പോസ്റ്റ് യാഥാർത്ഥ്യമാകുന്നു"
english_title: "Koottupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112483/koottupuzha"
published_at: "2023-05-04T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64534eaad91a2_IMG-20230504-WA0045.jpg"
keywords: []
---

# കൂട്ടുപുഴ എക്സൈസ്ചെക്ക് പോസ്റ്റ് യാഥാർത്ഥ്യമാകുന്നു

> **Lead Summary:** **കൂട്ടുപുഴ: **കേരള കർണാടക അതിർത്തിയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ മാറി ഇപ്പോൾ കിളിയന്തറയിൽ സ്ഥിതിചെയ്യുന്ന എക്സൈസ് ചെക്ക് പോസ്റ്റ് ഉടൻതന്നെ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പ്രവർത്തനം ആരംഭിക്കും. പൂർണ്ണമായും ശീതീകരിച്ച എക്സൈസ് ഓഫീസ് കണ്ടെയ്നർ ഇന്നലെ രാത്രിയാണ് കൂട്ടുപുഴയിൽ എത്തിയത്.

## Article Content

**കൂട്ടുപുഴ: **കേരള കർണാടക അതിർത്തിയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ മാറി ഇപ്പോൾ കിളിയന്തറയിൽ സ്ഥിതിചെയ്യുന്ന എക്സൈസ് ചെക്ക് പോസ്റ്റ് ഉടൻതന്നെ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പ്രവർത്തനം ആരംഭിക്കും. പൂർണ്ണമായും ശീതീകരിച്ച എക്സൈസ് ഓഫീസ് കണ്ടെയ്നർ ഇന്നലെ രാത്രിയാണ് കൂട്ടുപുഴയിൽ എത്തിയത്.

പത്തടി വീതിയും 40 അടി നീളവും ഉള്ള ഓഫീസ് സംവിധാനത്തിൽ സിഐക്കും എസ്ഐക്കുമുള്ള റൂമുകളും ടോയ്‌ലറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വൈദ്യുതി കണക്ഷൻ കൂടി ലഭിച്ചാൽ ഓഫീസ് ഉടൻതന്നെ കൂട്ടുപുഴയിൽ പ്രവർത്തനം ആരംഭിക്കുമെന്നും കേരള അതിർത്തിയിൽ ഓഫീസ് ആരംഭിക്കുന്നതോടെ ഊടുവഴികളിലൂടെ ലഹരിയും മറ്റു വസ്തുക്കളും അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നത് പിടികൂടാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ  പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112483/koottupuzha)