---
title: "സർവ്വകാല റെക്കോർഡിൽ സ്വർണവില"
english_title: "Gold"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112486/gold"
published_at: "2023-05-04T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64535644720af_Screenshot_20221117-102641_Facebook.jpg"
keywords: []
---

# സർവ്വകാല റെക്കോർഡിൽ സ്വർണവില

> **Lead Summary:** **തിരുവനന്തപുരം**: സർവ്വകാല റെക്കോർഡിൽ സ്വർണവില. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയായ 2077 ഡോളറിൽ. രണ്ട് ദിവസംകൊണ്ട് ഉയർന്നത് 1040 രൂപ. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,600 രൂപയാണ്. ഇന്നലെ 640 രൂപയും ഇന്ന് 560 രൂപയുമാണ് വർദ്ധിച്ചത്. ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ച സ്വർണ വിലയെ ഉയർത്തുകയാണ്. 2023 ഏപ്രിൽ 14 നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

## Article Content

**തിരുവനന്തപുരം**: സർവ്വകാല റെക്കോർഡിൽ സ്വർണവില. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയായ 2077 ഡോളറിൽ. രണ്ട് ദിവസംകൊണ്ട് ഉയർന്നത് 1040 രൂപ. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,600 രൂപയാണ്. ഇന്നലെ 640 രൂപയും ഇന്ന് 560 രൂപയുമാണ് വർദ്ധിച്ചത്. ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ച സ്വർണ വിലയെ ഉയർത്തുകയാണ്. 2023 ഏപ്രിൽ 14 നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112486/gold)