---
title: " അതൃ‌പ്തി സോണിയ ​ഗാന്ധിയെ നേരിട്ടറിയിച്ച് ഉമ്മൻചാണ്ടി"
english_title: "Oommen Chandy expressed his dissatisfaction directly to Sonia Gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11250/oommen-chandy-expressed-his-dissatisfaction-directly-to-sonia-gandhi"
published_at: "2021-11-17T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194b10442fa6_Screenshot_20211117_130625_com.facebook.katana.jpg"
keywords: []
---

#  അതൃ‌പ്തി സോണിയ ​ഗാന്ധിയെ നേരിട്ടറിയിച്ച് ഉമ്മൻചാണ്ടി

> **Lead Summary:** ദില്ലി: കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ അതൃ‌പ്തി സോണിയ ​ഗാന്ധിയെ നേരിട്ടറിയിച്ച് ഉമ്മൻചാണ്ടി. പാർട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധവും നിലപാടും ഹൈക്കമാണ്ടിനെ അറിയിക്കാനാണ് ഉമ്മൻചാണ്ടി സോണിയ​ഗാന്ധിയെ നേരിൽ കണ്ടത്. 

## Article Content

ദില്ലി: കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ അതൃ‌പ്തി സോണിയ ​ഗാന്ധിയെ നേരിട്ടറിയിച്ച് ഉമ്മൻചാണ്ടി. പാർട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധവും നിലപാടും ഹൈക്കമാണ്ടിനെ അറിയിക്കാനാണ് ഉമ്മൻചാണ്ടി സോണിയ​ഗാന്ധിയെ നേരിൽ കണ്ടത്. 

കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടങ്ങുന്ന നി‌ലവിലെ നേതൃത്വം ഏകപക്ഷീയ നിലപാട് എടുക്കുകയാണെന്ന് ഉമ്മൻചാണ്ടി സോണിയ ​ഗാന്ധിയെ അറിയിച്ചു. എല്ലാ നേതാക്കളേയും വിശ്വാസത്തിലെടുക്കണം.പുന:സംഘടന തുടരുണ്ടോയെന്ന് എഐസിസി വ്യക്തത വരുത്തണമെന്നും ഉമ്മൻചാണ്ടി സോണിയ​ഗാന്ധിയെ അറിയിച്ചു. 

കേരളത്തിലെ വിഷയം ചർച്ചയായെന്നും എന്നാൽ  ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുന:സംഘടന വേണ്ടെന്നും നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് ഉമ്മൻചാണ്ടിയുടെ ആവശ്യം. ഇതേ നിലപാടാണ് രമേശ് ചെന്നിത്തലക്കും. 

ഇതിനിടെ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ഹൈക്കമാണ്ടിന് നിരവധി പരാതികൾ ലഭിച്ചു. ഇരുവരുടെയും നീക്കം പാർട്ടിയെ തകർക്കാൻ ആണെന്നാണ് പരാതി. പുന:സംഘടനക്കെതിരായ നീക്കത്തിൽ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും പരാതിക്കാർ ഹൈക്കമാണ്ടിനോട് ആവശ്യപ്പെടുന്നുണ്ട്. ഈ നേതാക്കൾ തലമുറ മാറ്റത്തെ എതിർക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ഒരു വിഭ​ഗം നേതാക്കൾ സോണിയാ ​ഗാന്ധിക്ക് നൽകിയ കത്തിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11250/oommen-chandy-expressed-his-dissatisfaction-directly-to-sonia-gandhi)