---
title: "ഇതൊക്കെ കാണാനാണോ ഞങ്ങൾ രാജ്യത്തിനായി മെഡലുകൾ നേടിയത്: പൊട്ടിക്കരഞ്ഞ് വിനേഷ് ഫൊഗട്ട് "
english_title: "Did we win medals for the country to see this: Vinesh Phogat broke down in tears"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112501/did-we-win-medals-for-the-country-to-see-this-vinesh-phogat-broke-down-in-tears"
published_at: "2023-05-04T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64536902adf09_Screenshot_2023-05-04-13-15-31-93_7352322957d4404136654ef4adb64504.jpg"
keywords: []
---

# ഇതൊക്കെ കാണാനാണോ ഞങ്ങൾ രാജ്യത്തിനായി മെഡലുകൾ നേടിയത്: പൊട്ടിക്കരഞ്ഞ് വിനേഷ് ഫൊഗട്ട് 

> **Lead Summary:** **ന്യൂഡൽഹി**: ജന്തർമന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കുനേർക്ക് ഡൽഹി പോലീസ് നടത്തിയ അതിക്രമത്തിൽ വികാരവിക്ഷുബ്ധയായി ഗുസ്തി താരം വിനേഷ് ഫൊഗട്ട്. ഇതിനൊക്കെ സാക്ഷിയാകാനാണോ ഞങ്ങൾ മെഡലുകൾ നേടിയതെന്ന് അവർ മാധ്യമങ്ങൾക്കു മുന്നിൽ ചോദിച്ചു. പോലീസ് അതിക്രമം സംബന്ധിച്ച് ബുധനാഴ്ച രാത്രിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

## Article Content

**ന്യൂഡൽഹി**: ജന്തർമന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കുനേർക്ക് ഡൽഹി പോലീസ് നടത്തിയ അതിക്രമത്തിൽ വികാരവിക്ഷുബ്ധയായി ഗുസ്തി താരം വിനേഷ് ഫൊഗട്ട്. ഇതിനൊക്കെ സാക്ഷിയാകാനാണോ ഞങ്ങൾ മെഡലുകൾ നേടിയതെന്ന് അവർ മാധ്യമങ്ങൾക്കു മുന്നിൽ ചോദിച്ചു. പോലീസ് അതിക്രമം സംബന്ധിച്ച് ബുധനാഴ്ച രാത്രിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

ഞങ്ങളോട് ഇത്തരത്തിൽ പെരുമാറാൻ ഞങ്ങൾ ക്രിമിനലുകളല്ല. എന്നോട് പോലീസ് മോശമായി പെരുമാറുകയും പിടിച്ചു തള്ളുകയും ചെയ്തു. എവിടെയായിരുന്നു വനിതാ പോലീസുകാർ, വിനേഷ് ഫൊഗോട്ട് ചോദിച്ചു. കണ്ണീരൊഴുക്കിക്കൊണ്ടായിരുന്നു മാധ്യമങ്ങൾക്കു മുന്നിലുള്ള അവരുടെ പ്രതികരണം.

പോലീസ് നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ തനിക്ക് ലഭിച്ച എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്ന് സർക്കാരിനോട് അപേക്ഷിക്കുകയാണെന്ന് ഗുസ്തി താരം ബജ്റംഗ് പുനിയ പ്രതികരിച്ചു. തങ്ങൾക്ക് രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും പിന്തുണ ആവശ്യമുണ്ട്. പോലീസ് ഞങ്ങൾക്കെതിരെ ബലം പ്രയോഗിക്കുകയാണ്.

വനിതാ താരങ്ങളെ അധിക്ഷേപിക്കുന്നു. എന്നാൽ, അവർ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ബജ്റംഗ് പൂനിയ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112501/did-we-win-medals-for-the-country-to-see-this-vinesh-phogat-broke-down-in-tears)