---
title: "വിഷം കഴിച്ച് ചികിത്സയിലായിരുന്ന ട്രാൻസ്‌മെൻ പ്രവീൺനാഥ് മരിച്ചു."
english_title: "Transman Pravinnath, who was undergoing treatment for poisoning, died. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112569/transman-pravinnath-who-was-undergoing-treatment-for-poisoning-died"
published_at: "2023-05-04T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453bfe9c06e4_dfdgfdgd.jpg"
keywords: []
---

# വിഷം കഴിച്ച് ചികിത്സയിലായിരുന്ന ട്രാൻസ്‌മെൻ പ്രവീൺനാഥ് മരിച്ചു.

> **Lead Summary:** തൃശൂർ: വിഷം കഴിച്ച് ചികിത്സയിലായിരുന്ന ട്രാൻസ്‌മെൻ പ്രവീൺനാഥ് മരിച്ചു. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവെച്ച് വിഷം കഴിച്ചിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മിസ്റ്റർ കേരള ട്രാൻസ്‌മെൻ എന്ന രീതിയിൽ പ്രശസ്തനായിരുന്നു പ്രവീൺ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പാലക്കാട് നെൻമാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. ട്രാൻസ്‌വുമൺ റിഷാന ഐശുവാണ് പ്രവീണിന്റെ പങ്കാളി. കഴിഞ്ഞ പ്രണയദിനത്തിലാണ് ഇരുവരും വിവാഹിതരായത്. ഇവർ തമ്മിൽ പിരിയുന്ന എന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത് പ്രവീൺനാഥിനെ മാനസികമായി തളർത്തിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. തങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ നിഷേധിച്ചുകൊണ്ട് പ്രവീൺനാഥ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.

## Article Content

തൃശൂർ: വിഷം കഴിച്ച് ചികിത്സയിലായിരുന്ന ട്രാൻസ്‌മെൻ പ്രവീൺനാഥ് മരിച്ചു. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവെച്ച് വിഷം കഴിച്ചിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മിസ്റ്റർ കേരള ട്രാൻസ്‌മെൻ എന്ന രീതിയിൽ പ്രശസ്തനായിരുന്നു പ്രവീൺ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പാലക്കാട് നെൻമാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. ട്രാൻസ്‌വുമൺ റിഷാന ഐശുവാണ് പ്രവീണിന്റെ പങ്കാളി. കഴിഞ്ഞ പ്രണയദിനത്തിലാണ് ഇരുവരും വിവാഹിതരായത്. ഇവർ തമ്മിൽ പിരിയുന്ന എന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത് പ്രവീൺനാഥിനെ മാനസികമായി തളർത്തിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. തങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ നിഷേധിച്ചുകൊണ്ട് പ്രവീൺനാഥ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112569/transman-pravinnath-who-was-undergoing-treatment-for-poisoning-died)