---
title: "വീടിൻ്റെ വെഞ്ചിരിപ്പും താക്കോൽ ദാനവും നടന്നു"
english_title: " donated house cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11257/donated-house-cherupuzha"
published_at: "2021-11-17T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194b6ab57128_PicsArt_11-17-01.26.40.jpg"
keywords: []
---

# വീടിൻ്റെ വെഞ്ചിരിപ്പും താക്കോൽ ദാനവും നടന്നു

> **Lead Summary:** സെൻറ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി തിരുമേനിയിൽ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ വെഞ്ചിരിപ്പും താക്കോൽ ദാനവും നടന്നു. തലശേരി അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി വീടിൻ്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു.

## Article Content

സെൻറ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി തിരുമേനിയിൽ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ വെഞ്ചിരിപ്പും താക്കോൽ ദാനവും നടന്നു. തലശേരി അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി വീടിൻ്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു.

തിരുമേനി സെൻ്റ് ആൻ്റണീസ് ദേവാലയ വികാരി ഫാ. ആൻ്റണി തെക്കേമുറിയിൽ വീടിൻ്റെ താക്കോൽ കൈമാറി. സെൻറ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി തലശേരി അതിരൂപതാ പ്രസിഡൻ്റ് സണ്ണി തോമസ് നെടിയകാലാ, കെആർസിസി ജോയിൻ്റ് കോ-ഓർഡിനേറ്റർ ബാബു ജോസഫ് കൊട്ടാരത്തിൽ, സെൻറ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി ചെറുപുഴ ഏരിയാ കൗൺസിൽ പ്രസിഡൻറ് ഫിലിപ്പ് പാറേക്കാട്ടിൽ, ബേബി മാണിപറമ്പിൽ എന്നിവർ പ്രസംഗിച്ചു. തലശേരി അതിരൂപതാ

സെൻറ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി നിർമ്മിച്ചു നൽകുന്ന 73 മത് വീടാണ് തിരുമേനിയിൽ വെഞ്ചിരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11257/donated-house-cherupuzha)