---
title: "കര്‍ഷക ആത്മഹത്യ; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ"
english_title: "Farmer Suicide; Government should intervene immediately: IC Balakrishnan MLA "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112572/farmer-suicide-government-should-intervene-immediately-ic-balakrishnan-mla"
published_at: "2023-05-04T20:06:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453c2dfa0072_czxvcbzb.jpg"
keywords: []
---

# കര്‍ഷക ആത്മഹത്യ; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

> **Lead Summary:** **ബത്തേരി: **കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മൂലം കര്‍ഷകര്‍ എടുത്ത വായ്പ തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യം വയനാട് ജില്ലയില്‍ വര്‍ധിച്ചുവരികയാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചെന്നലോട് സ്വദേശിയായ ദേവസ്യ എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്.

## Article Content

**ബത്തേരി: **കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മൂലം കര്‍ഷകര്‍ എടുത്ത വായ്പ തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യം വയനാട് ജില്ലയില്‍ വര്‍ധിച്ചുവരികയാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചെന്നലോട് സ്വദേശിയായ ദേവസ്യ എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്.

വില തകര്‍ച്ചയും കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദന കുറവും കാലാവസ്ഥാ വ്യതിയനും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യം കുടിശ്ശികയായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വായ്പകള്‍ക്ക് മൊറട്ടോറിയം  പ്രഖ്യാപിച്ച് കര്‍ഷകരെ സഹായിക്കുന്ന പദ്ധതികള്‍ അടിയന്തരമായി നടപ്പിലാക്കണമെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112572/farmer-suicide-government-should-intervene-immediately-ic-balakrishnan-mla)