---
title: "കടുവയെ കൂട് വെച്ച് പിടികൂടുന്നതിന് നടപടി സ്വീകരിച്ചു."
english_title: "Action was taken to trap the tiger. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112582/action-was-taken-to-trap-the-tiger"
published_at: "2023-05-04T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453c76c473f1_ghvjknlk.jpg"
keywords: []
---

# കടുവയെ കൂട് വെച്ച് പിടികൂടുന്നതിന് നടപടി സ്വീകരിച്ചു.

> **Lead Summary:** **പുല്‍പ്പള്ളി: **ആടിക്കൊല്ലി, അമ്പത്താറ്, എരിയപ്പള്ളി ചേപ്പില പ്രദേശങ്ങളില്‍ കടുവ ശല്യം രൂക്ഷമാകുകയും വളര്‍ത്തു മൃഗങ്ങളെ കൊല്ലുകയും ചെയ്ത സാഹചര്യത്തില്‍ കടുവയെ കൂട് വെച്ച് പിടികൂടുന്നതിന് നടപടി സ്വീകരിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നോളം വളര്‍ത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചു കൊന്നത്.

## Article Content

**പുല്‍പ്പള്ളി: **ആടിക്കൊല്ലി, അമ്പത്താറ്, എരിയപ്പള്ളി ചേപ്പില പ്രദേശങ്ങളില്‍ കടുവ ശല്യം രൂക്ഷമാകുകയും വളര്‍ത്തു മൃഗങ്ങളെ കൊല്ലുകയും ചെയ്ത സാഹചര്യത്തില്‍ കടുവയെ കൂട് വെച്ച് പിടികൂടുന്നതിന് നടപടി സ്വീകരിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നോളം വളര്‍ത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചു കൊന്നത്.

വ്യാഴാഴ്ച പുലര്‍ച്ചയും കടുവ വളര്‍ത്തു മൃഗത്തെ കൊന്നതോടെയാണ് ചേപ്പിലയില്‍ സ്ഥാപിച്ച കൂട് കൂടാതെ ആടിക്കൊല്ലിയിലും കൂട് സ്ഥാപിക്കുവാന്‍ വനംവകുപ്പ് തയ്യാറായത്. ഇന്ന് ആടിനെ കൊന്ന സ്ഥലത്ത് നിന്നും 200 മീറ്റര്‍ മാറി കൂട് സ്ഥാപിച്ചാണ് വനം വകുപ്പ് നീരിക്ഷണം ശക്തമാക്കിയത്.

പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കി. പ്രദേശത്ത് കൂടുതല്‍ വനം വകുപ്പ്  ഉദ്യോഗസ്ഥരെത്തി പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112582/action-was-taken-to-trap-the-tiger)