---
title: "വയനാട്ടിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആദ്യ ഫാക്ടറിയായി വാം ടീം.   "
english_title: "Warm team becomes the first solar powered factory in Wayanad. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112586/warm-team-becomes-the-first-solar-powered-factory-in-wayanad"
published_at: "2023-05-04T20:45:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453cc3b3a67c_dfghgfn.jpg"
keywords: []
---

# വയനാട്ടിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആദ്യ ഫാക്ടറിയായി വാം ടീം.   

> **Lead Summary:** ** മാനന്തവാടി: ** ജില്ലയിലെ ആദ്യത്തെ സൗരോർജത്തിൽ പ്രവർത്തിക്കുന്നതേയില ഫാക്ടറിയായി വാം ടീ കരിമാനി മാറി 500 ൽ അധികം വരുന്ന ചെറുകിട തേയില കർഷകരുടെ കൂട്ടായ്മയിലാണ് ടീ കമ്പനിയുടെപ്രവർത്തനം .

## Article Content

** മാനന്തവാടി: ** ജില്ലയിലെ ആദ്യത്തെ സൗരോർജത്തിൽ പ്രവർത്തിക്കുന്നതേയില ഫാക്ടറിയായി വാം ടീ കരിമാനി മാറി 500 ൽ അധികം വരുന്ന ചെറുകിട തേയില കർഷകരുടെ കൂട്ടായ്മയിലാണ് ടീ കമ്പനിയുടെപ്രവർത്തനം .

150 കിലോ വാൾട്ട് സൗരോർജ്ജ പ്ലാന്റാണ്കമ്പനിയിൽ സ്ഥാപിച്ചിരിക്കുന്നത് ഈ സൗരോർജ്ജ പ്ലാൻറ് എന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഫാക്ടറിയിലെ പകുതി മിഷനറികൾ പ്രവർത്തിപ്പിക്കാൻ കഴിയും ഇതിലൂടെ പ്രതിമാസം കരണ്ട് ചാർജ് പകുതിയാക്കാനും കഴിയും . ഒരു കോടി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു കൊണ്ടാണ് സൗരോർജ് പ്ലാൻറ് സ്ഥാപിച്ചത് ഇതോടെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ തേയില ഫാക്ടറി വയനാട് അഗ്രോ മൊമെന്റ് ടീ ഫാക്ടറിയായി ഇത് മാറുകയും ചെയ്തു.

ഓട്ടോമേറ്റഡ് മീഷീനുകളുടേയും, സൗരോര്‍ജ്ജപ്ലാന്റുകളുടേയും ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊവിൻഷൻ സുപ്പീരിയർ : ഡോ: ജോബി ഇടമുറിയിൽ അധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി മുഖ്യപ്രഭാഷണം നടത്തി.. ഓട്ടോമാറ്റിക് സ്വിച്ച് ഓൺ കർമ്മം മാനന്തവാടി പി എൽ ഷൈജു നിർവഹിച്ചു. ജനപ്രതിനിധികളായ ജോയിഷി ഷാജു .റോസമ്മേ ബേബി, ജോസ് കൈനികുന്നേൽ .എം ജി ബിജു എന്നിവർ സംസാരിച്ചു.

വാം ടി ജനറൽ മനേജർ ഫാ: ജോഷി വാളി പ്ളാക്കൽ സ്വാഗതവും, മാനേജിങ്ങ് ഡയരക്ടർ ഡോ: ജെയിംസ് പുറത്തയിൽ നന്ദിയും പറഞ്ഞു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചsങ്ങിൽ ആദരിച്ചു. ഫാ.ജോഷി വാളിപ്ലാക്കല്‍, ഫാ.ജെയിംസ് പുറത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112586/warm-team-becomes-the-first-solar-powered-factory-in-wayanad)