---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ  പ്രാരംഭ ചടങ്ങായ 'ദൈവത്തെ കാണൽ' ഇന്ന്"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112621/kottiyoor"
published_at: "2023-05-05T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64544fb1a93a2_IMG-20230505-WA0001.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ  പ്രാരംഭ ചടങ്ങായ 'ദൈവത്തെ കാണൽ' ഇന്ന്

> **Lead Summary:** **മണത്തണ**: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ പ്രാരംഭ ചടങ്ങായ 'ദൈവത്തെ കാണൽ' ഇന്ന്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ദൈവത്തെ കാണൽ ഇന്ന് മണത്തണ പൊടിക്കളത്തിൽ നടക്കും. ഗോത്രാചാരരീതിയിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനീകനായ ഒറ്റപ്പിലാൻ പണിക്കരുടെ നേതൃത്വത്തിലാണ് നടക്കുക. നാളെയാണ് പ്രക്കൂഴം. ഇക്കരെ ക്ഷേത്രത്തിലാണ് പ്രക്കൂഴം ചടങ്ങുകൾ നടക്കുക. വൈശാഖ മഹോത്സവ നാളുകളും സമയക്രമങ്ങളും തീരുമാനിക്കുന്നത്.

## Article Content

**മണത്തണ**: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ പ്രാരംഭ ചടങ്ങായ 'ദൈവത്തെ കാണൽ' ഇന്ന്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ദൈവത്തെ കാണൽ ഇന്ന് മണത്തണ പൊടിക്കളത്തിൽ നടക്കും. ഗോത്രാചാരരീതിയിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനീകനായ ഒറ്റപ്പിലാൻ പണിക്കരുടെ നേതൃത്വത്തിലാണ് നടക്കുക. നാളെയാണ് പ്രക്കൂഴം. ഇക്കരെ ക്ഷേത്രത്തിലാണ് പ്രക്കൂഴം ചടങ്ങുകൾ നടക്കുക. വൈശാഖ മഹോത്സവ നാളുകളും സമയക്രമങ്ങളും തീരുമാനിക്കുന്നത്.

പ്രക്കൂഴം ദിവസമാണ്. ജൂൺ ഒന്നിനാണ് നെയ്യാട്ടം. നെയ്യാട്ടത്തോടെയാണ് അക്കരെ സന്നിധാനത് ചടങ്ങുകൾ ആരംഭിക്കുന്നത്. ജൂൺ രണ്ടിന് ഭണ്ഡാരം എഴുന്നള്ളത്ത്. ജൂൺ 3 മുതൽ സ്ത്രീകളടക്കമുള്ള ഭക്ത ജനങ്ങൾക്ക് അക്കരെ സന്നിധാനത്തിൽ പ്രവേശനം അനുവദിക്കും. ജൂൺ 28 ന് തൃക്കലശാട്ടോടെയാണ് ഉത്സവം സമാപിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112621/kottiyoor)