---
title: "സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം; കൊച്ചിയിൽ ഇതുവരെ പിടിയിലായത് 4 ജൂനിയർ ആർടിസ്റ്റുകൾ"
english_title: "Drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112661/drugs"
published_at: "2023-05-05T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645486e909b8a_Screenshot_20230505-100129_Facebook.jpg"
keywords: []
---

# സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം; കൊച്ചിയിൽ ഇതുവരെ പിടിയിലായത് 4 ജൂനിയർ ആർടിസ്റ്റുകൾ

> **Lead Summary:** **കൊച്ചി** : സിനിമാ മേഖലയിലെ ലഹരി ഉപയോഗം പരസ്യമായ രഹസ്യമായിട്ടും ചെറുസംഘങ്ങളെ കേന്ദ്രീകരിച്ച് മാത്രമാണ് പരിശോധനയും അന്വേഷണങ്ങളും ഇപ്പോഴും നടക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തിൽ കൊച്ചിയിൽ നാല് ജൂനിയർ ആർടിസ്റ്റുകൾ അടക്കം അഞ്ച് പേരാണ് പിടിയിലായത്. പിടിയിലായവർ സിനിമാ മേഖലയിലെ വിതരണക്കാരാണെന്ന് എക്സൈസ് പറയുമ്പോഴും ഏതൊക്കെ ലൊക്കേഷനുകളിൽ, ആർക്കൊക്കെ വിതരണം ചെയ്തുവെന്നതിൽ അന്വേഷണം മുന്നോട്ട് പോയിട്ടില്ല.

## Article Content

**കൊച്ചി** : സിനിമാ മേഖലയിലെ ലഹരി ഉപയോഗം പരസ്യമായ രഹസ്യമായിട്ടും ചെറുസംഘങ്ങളെ കേന്ദ്രീകരിച്ച് മാത്രമാണ് പരിശോധനയും അന്വേഷണങ്ങളും ഇപ്പോഴും നടക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തിൽ കൊച്ചിയിൽ നാല് ജൂനിയർ ആർടിസ്റ്റുകൾ അടക്കം അഞ്ച് പേരാണ് പിടിയിലായത്. പിടിയിലായവർ സിനിമാ മേഖലയിലെ വിതരണക്കാരാണെന്ന് എക്സൈസ് പറയുമ്പോഴും ഏതൊക്കെ ലൊക്കേഷനുകളിൽ, ആർക്കൊക്കെ വിതരണം ചെയ്തുവെന്നതിൽ അന്വേഷണം മുന്നോട്ട് പോയിട്ടില്ല.

രാസ ലഹരിയുടെ രസത്തിൽ മയങ്ങുന്ന വമ്പന്മാരെ പിടിക്കാൻ വലയൊരുങ്ങിയെന്നാണ് സിനിമാ സംഘടനകൾ പറയുന്നത്. എന്നാൽ എക്സൈസിന്‍റെ വലയിൽ കുരുങ്ങുന്നത് ചെറിയ മീനുകൾ മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112661/drugs)