---
title: "'കേരള സ്റ്റോറി' സാങ്കൽപ്പികം - ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ഹൈക്കോടതി "
english_title: "Kerala story movie"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112684/kerala-story-movie"
published_at: "2023-05-05T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6454a091396c7_images_(17).jpeg"
keywords: []
---

# 'കേരള സ്റ്റോറി' സാങ്കൽപ്പികം - ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ഹൈക്കോടതി 

> **Lead Summary:** കേരള സ്റ്റോറി സിനിമക്കതിരായ ഹര്‍ജിയില്‍ നിര്‍ണായക പരാമര്‍ശവുമായി ഹൈക്കോടതി.ട്രെയിലർ മുഴുവൻ സമൂഹത്തിനെതിരാകുന്നതല്ലല്ലോയെന്ന് കോടതി ചോദിച്ചു.നിയമാനുസൃത സംവിധാനം സിനിമ കണ്ട് വിലയിരുത്തിയതാണ്.ചിത്രം ചരിത്രപരമായ സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേയെന്ന് കോടതി ചോദിച്ചു.മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും. ചിത്രം പ്രദർശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല.ചിത്രത്തിന്‍റെ ടീസർ ഇറങ്ങിയത് നവംബറിലാണ്.. ആരോപണവുമായി വരുന്നത് ഇപ്പോഴല്ലെയെന്നും കോടതി ചോദിച്ചു.നിഷ്കളങ്കരായ ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുകയാണ് ചിത്രത്തിലൂടെയെന്ന് ഹർജിക്കാർ വാദിച്ചു.

## Article Content

കേരള സ്റ്റോറി സിനിമക്കതിരായ ഹര്‍ജിയില്‍ നിര്‍ണായക പരാമര്‍ശവുമായി ഹൈക്കോടതി.ട്രെയിലർ മുഴുവൻ സമൂഹത്തിനെതിരാകുന്നതല്ലല്ലോയെന്ന് കോടതി ചോദിച്ചു.നിയമാനുസൃത സംവിധാനം സിനിമ കണ്ട് വിലയിരുത്തിയതാണ്.ചിത്രം ചരിത്രപരമായ സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേയെന്ന് കോടതി ചോദിച്ചു.മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും. ചിത്രം പ്രദർശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല.ചിത്രത്തിന്‍റെ ടീസർ ഇറങ്ങിയത് നവംബറിലാണ്.. ആരോപണവുമായി വരുന്നത് ഇപ്പോഴല്ലെയെന്നും കോടതി ചോദിച്ചു.നിഷ്കളങ്കരായ ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുകയാണ് ചിത്രത്തിലൂടെയെന്ന് ഹർജിക്കാർ വാദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112684/kerala-story-movie)