---
title: "നിയന്ത്രണംവിട്ട ബൈക്ക് കടയുടെ ചുവരിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112686/accident"
published_at: "2023-05-05T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6454a3dd2998c_IMG-20230425-WA0201.jpg"
keywords: []
---

# നിയന്ത്രണംവിട്ട ബൈക്ക് കടയുടെ ചുവരിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം**: വെള്ളറട ആനപ്പാറയ്ക്കു സമീപം നിയന്ത്രണംവിട്ട ബൈക്ക് കടയുടെ ചുവരിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌. നെടുമങ്ങാട് കാച്ചാണി ഊന്നൻപാറ വാഴവിള വീട്ടിൽ കുട്ടപ്പന്റെയും അനിതയുടേയും മകൻ അനീഷ് ആണ്‌ മരിച്ചത്‌. സംഭവ സമയം അനീഷാണ് ബൈക്ക്‌ ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന കാച്ചാണി സ്വദേശി ജയകൃഷ്ണനാണ്‌ പരിക്കേറ്റത്.

## Article Content

**തിരുവനന്തപുരം**: വെള്ളറട ആനപ്പാറയ്ക്കു സമീപം നിയന്ത്രണംവിട്ട ബൈക്ക് കടയുടെ ചുവരിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌. നെടുമങ്ങാട് കാച്ചാണി ഊന്നൻപാറ വാഴവിള വീട്ടിൽ കുട്ടപ്പന്റെയും അനിതയുടേയും മകൻ അനീഷ് ആണ്‌ മരിച്ചത്‌. സംഭവ സമയം അനീഷാണ് ബൈക്ക്‌ ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന കാച്ചാണി സ്വദേശി ജയകൃഷ്ണനാണ്‌ പരിക്കേറ്റത്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ആനപ്പാറ-ആറാട്ടുകുഴി റോഡിൽ മാവുവിളയിലെ വളവിലായിരുന്നു അപകടം. നെട്ട ഭാഗത്തുനിന്ന് ആനപ്പാറയിലേക്ക്‌ വരികയായിരുന്ന ബൈക്ക് സമീപത്തുള്ള കടയുടെ ചുവരിലേക്കിടിച്ചു കയറുകയായിരുന്നു. അനീഷിന്റെ തലയ്ക്കും ജയകൃഷ്ണന്റെ കാലിനുമാണ് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112686/accident)