---
title: "ഡിവൈഎഫ്ഐയിൽ നിന്ന് യൂത്ത് കോൺഗ്രസിന് ഒന്നും പഠിക്കാനില്ലെന്ന് ഷാഫി പറമ്പിൽ"
english_title: "Shafiparambil against chennithala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112688/shafiparambil-against-chennithala"
published_at: "2023-05-05T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6454a4e266a81_images_(18).jpeg"
keywords: []
---

# ഡിവൈഎഫ്ഐയിൽ നിന്ന് യൂത്ത് കോൺഗ്രസിന് ഒന്നും പഠിക്കാനില്ലെന്ന് ഷാഫി പറമ്പിൽ

> **Lead Summary:** യൂത്ത് കെയർ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്നും ഡിവൈഎഫ്ഐയിൽ നിന്ന് യൂത്ത് കോൺഗ്രസിന് ഒന്നും പഠിക്കാനില്ലെന്നും ഷാഫി പറമ്പിൽ. ഡിവൈഎഫ് ഐയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് രമേശ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. അഴിമതിയെ കുടുംബവൽക്കരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇത്തരത്തിൽ നടക്കുന്ന എല്ലാ അഴിമതികളുടെയും കാരണഭൂതൻ മുഖ്യമന്ത്രി ആണ്. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ആണ് എല്ലാ അഴിമതികളുടെയും പിന്നിലെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.മുഖ്യമന്ത്രി അദ്ദേഹത്തിന് ആവശ്യം ഉള്ളപ്പോൾ മാത്രം മാധ്യമങ്ങളെ കണ്ടു മണിക്കൂറുകൾ സംസാരിച്ചിട്ട് കാര്യമില്ല. കമ്മിഷൻ കപ്പിത്താനെന്ന് മുഖ്യമന്ത്രിയെ വിളിക്കേണ്ട സാഹചര്യമാണ്. മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

## Article Content

യൂത്ത് കെയർ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്നും ഡിവൈഎഫ്ഐയിൽ നിന്ന് യൂത്ത് കോൺഗ്രസിന് ഒന്നും പഠിക്കാനില്ലെന്നും ഷാഫി പറമ്പിൽ. ഡിവൈഎഫ് ഐയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് രമേശ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. അഴിമതിയെ കുടുംബവൽക്കരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇത്തരത്തിൽ നടക്കുന്ന എല്ലാ അഴിമതികളുടെയും കാരണഭൂതൻ മുഖ്യമന്ത്രി ആണ്. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ആണ് എല്ലാ അഴിമതികളുടെയും പിന്നിലെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.മുഖ്യമന്ത്രി അദ്ദേഹത്തിന് ആവശ്യം ഉള്ളപ്പോൾ മാത്രം മാധ്യമങ്ങളെ കണ്ടു മണിക്കൂറുകൾ സംസാരിച്ചിട്ട് കാര്യമില്ല. കമ്മിഷൻ കപ്പിത്താനെന്ന് മുഖ്യമന്ത്രിയെ വിളിക്കേണ്ട സാഹചര്യമാണ്. മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112688/shafiparambil-against-chennithala)