---
title: "നാഷണൽ ഇൻസ്റ്റിറ്റൂട് ഓഫ് ഫാഷൻ ടെക്നോളജി 2020-21; ബിരുദദാന ചടങ്ങ് നവമ്പർ 19ന്"
english_title: "The graduation ceremony November 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11270/the-graduation-ceremony-november-19"
published_at: "2021-11-17T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194c1e9e7544_PicsArt_11-17-02.19.12.jpg"
keywords: []
---

# നാഷണൽ ഇൻസ്റ്റിറ്റൂട് ഓഫ് ഫാഷൻ ടെക്നോളജി 2020-21; ബിരുദദാന ചടങ്ങ് നവമ്പർ 19ന്

> **Lead Summary:** കണ്ണൂർ: നാഷണൽ ഇൻസ്റ്റിറ്റൂട് ഓഫ് ഫാഷൻ ടെക്നോളജി ( നിഫ്റ്റ് ) യിൽ നിന്ന് 2020, 202l വർഷത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങ് നവമ്പർ 19ന് നടക്കുമെന്ന് നിഫ്റ്റ് ഡയരക്ടർ ഡോ.പുനീത് സൂദ് കണ്ണൂരിൽ അറിയിച്ചു.

## Article Content

കണ്ണൂർ: നാഷണൽ ഇൻസ്റ്റിറ്റൂട് ഓഫ് ഫാഷൻ ടെക്നോളജി ( നിഫ്റ്റ് ) യിൽ നിന്ന് 2020, 202l വർഷത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങ് നവമ്പർ 19ന് നടക്കുമെന്ന് നിഫ്റ്റ് ഡയരക്ടർ ഡോ.പുനീത് സൂദ് കണ്ണൂരിൽ അറിയിച്ചു.

19 ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ബിരുദദാന ചടങ്ങിൽ കേരള ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ഡോ. വിശ്വാസ് മേത്ത IAS മുഖ്യ അതിഥിയായി പങ്കെടുക്കും. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം ഡയരക്ടർ ജനറൽ ശാന്ത് മനു ചടങ്ങിൽ സംബന്ധിക്കും. 2020 വർഷത്തിൽ 222 വിദ്യാർഥികളാണ് ബിരുദത്തിന് അർഹരായത്. 2021 വർഷത്തിൽ 212 കുട്ടികളുമാണ് നിഫ്റ്റിൽ നിന്ന് ബിരുദം കരസ്ഥമാക്കിയത്. രണ്ടു വർഷങ്ങളിലുമായി 79 വിദ്യാർഥികൾ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചു. 5 ബിരുദ കോഴ്സിലും 2 PG കോഴ്സിലുമായി രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 815 വിദ്യാർഥികളാണ് നിഫ്റ്റിൽ ഫാഷൻ ടെക്നോളജി പഠിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ജോ. ഡയരക്ടർ Dr. കെ എം ഭാസ്കരൻ, അസി.പ്രൊഫസർ പി അഭിലാഷ് ബാലൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11270/the-graduation-ceremony-november-19)