---
title: "ദുബായ് ഫാഷൻ റൺവേ ജൂനിയർ ഇൻ്റർനാഷണൽ; തോട്ടട സ്വദേശിനി പ്രാർത്ഥനയും "
english_title: "Dubai Fashion Runway Junior International participate prarthana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11275/dubai-fashion-runway-junior-international-participate-prarthana"
published_at: "2021-11-17T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194c596d79c9_PicsArt_11-17-02.28.52.jpg"
keywords: []
---

# ദുബായ് ഫാഷൻ റൺവേ ജൂനിയർ ഇൻ്റർനാഷണൽ; തോട്ടട സ്വദേശിനി പ്രാർത്ഥനയും 

> **Lead Summary:** കണ്ണൂർ: നവമ്പർ 23 മുതൽ 27 ദുബായിൽ നടക്കുന്ന ഫാഷൻ റൺവേ ജൂനിയർ മോഡൽ ഇൻ്റർനാഷണലിൻ്റെ അഞ്ചാം സീസണിൽ രാജ്യത്തെ പ്രതിനിധീകരിച്ച് കണ്ണൂർ തോട്ടട സ്വദേശിനി പ്രാർത്ഥന പി നായർ പങ്കെടുക്കും. 10-13 ഇടയിൽ പ്രായമുള്ള കാറ്റഗറിയിലാണ് പ്രാർത്ഥന മൽസരിക്കാൻ അർഹത നേടിയതെന്ന് പിതാവ് പ്രശാന്ത് ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

## Article Content

കണ്ണൂർ: നവമ്പർ 23 മുതൽ 27 ദുബായിൽ നടക്കുന്ന ഫാഷൻ റൺവേ ജൂനിയർ മോഡൽ ഇൻ്റർനാഷണലിൻ്റെ അഞ്ചാം സീസണിൽ രാജ്യത്തെ പ്രതിനിധീകരിച്ച് കണ്ണൂർ തോട്ടട സ്വദേശിനി പ്രാർത്ഥന പി നായർ പങ്കെടുക്കും. 10-13 ഇടയിൽ പ്രായമുള്ള കാറ്റഗറിയിലാണ് പ്രാർത്ഥന മൽസരിക്കാൻ അർഹത നേടിയതെന്ന് പിതാവ് പ്രശാന്ത് ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

20 ഓളം രാജ്യങ്ങളിൽ നിന്ന് 60 ഓളം കുട്ടികളാണ് ദുബയിൽ നടക്കുന്ന മൽസരത്തിൽ പങ്കെടുക്കുന്നത്.  ഓൺലൈൻ വഴി നടത്തിയ പ്രാഥമിക മത്സരത്തിൽ നിന്നാണ് ഫൈനൽ മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ സെൻ്റ് തെരെസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻ്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ പ്രാർത്ഥന സ്കൂൾ കലോൽസവങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നാലോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മേലെചൊവ്വ കാലാജ്ഞലി നൃത്ത വിദ്യാലയത്തിൽ പരീശീലനം നേടിവരികയാണ് പ്രാർത്ഥന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11275/dubai-fashion-runway-junior-international-participate-prarthana)