---
title: "മാനന്തവാടി താലൂക്ക്തല കലോത്സവം അരങ്ങ് പനമരം ജി എല്‍ പി സ്‌കൂളില്‍ തുടങ്ങി."
english_title: "Mananthavadi taluktala kalotsavam Arang Panamaram started at GLP School."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112784/mananthavadi-taluktala-kalotsavam-arang-panamaram-started-at-glp-school"
published_at: "2023-05-05T20:27:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645519517f1bd_dafs.jpg"
keywords: []
---

# മാനന്തവാടി താലൂക്ക്തല കലോത്സവം അരങ്ങ് പനമരം ജി എല്‍ പി സ്‌കൂളില്‍ തുടങ്ങി.

> **Lead Summary:** **മാനന്തവാടി: **കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി താലൂക്ക്തല കലോത്സവം അരങ്ങ് പനമരം ജി എല്‍ പി സ്‌കൂളില്‍ തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി കലോത്സവം ഉദ്ഘാടനം ചെയ്തു.

## Article Content

**മാനന്തവാടി: **കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി താലൂക്ക്തല കലോത്സവം അരങ്ങ് പനമരം ജി എല്‍ പി സ്‌കൂളില്‍ തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി കലോത്സവം ഉദ്ഘാടനം ചെയ്തു.

പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം  ആസ്യ അധ്യക്ഷത  വഹിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 50 ഇനങ്ങളിലായി എട്ടു പഞ്ചായത്തുകള്‍ മത്സരിക്കും.

താലൂക്ക്തല മത്സരങ്ങള്‍ക്ക് ശേഷം ജില്ലാ, സംസ്ഥാനതല മത്സരങ്ങളും അരങ്ങ് കലോത്സവത്തിന്റെ ഭാഗമായി നടക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമഹ്ണ്യന്‍, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറകാലായില്‍, പനമരം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രജനി ജനീഷ്,  അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം  സലീന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112784/mananthavadi-taluktala-kalotsavam-arang-panamaram-started-at-glp-school)