---
title: "കോഴിക്കോട്​ വിമാനത്താവളത്തിൽ രണ്ട്​ യാത്രക്കാരിൽ നിന്നായി 1.21 കോടി രൂപയുടെ സ്വർണം പിടികൂടി."
english_title: "Gold worth Rs 1.21 crore seized from two passengers at Kozhikode airport. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112805/gold-worth-rs-121-crore-seized-from-two-passengers-at-kozhikode-airport"
published_at: "2023-05-05T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455251a19428_fdhfdg.jpg"
keywords: []
---

# കോഴിക്കോട്​ വിമാനത്താവളത്തിൽ രണ്ട്​ യാത്രക്കാരിൽ നിന്നായി 1.21 കോടി രൂപയുടെ സ്വർണം പിടികൂടി.

> **Lead Summary:** **കരിപ്പൂർ:** കോഴിക്കോട്​ വിമാനത്താവളത്തിൽ രണ്ട്​ യാത്രക്കാരിൽ നിന്നായി 1.21 കോടി രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ്​ ഇന്‍റലിജൻസാണ്​ 2.10 കിലോഗ്രാമോളം സ്വർണമിശ്രിതം പിടിച്ചത്​. കോഴിക്കോട്​ മുക്കം സ്വദേശി കുന്നത്ത്​ ഷംസുദ്ദീനിൽ നിന്ന് 1,070 ഉം മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത്​ അബ്​ദുൽ അസീസിൽ നിന്ന് 1,213 ഉം ​ഗ്രാമാണ്​ പിടിച്ചത്​. ഷംസുദ്ദീൻ ദമ്മാമിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലും അസീസ്​ ജിദ്ദയിൽ നിന്നുള്ള സ്​പൈസ്​ ​ജെറ്റ്​ വിമാനത്തിലുമാണ്​ കരിപ്പൂരിലെത്തിയത്​.

## Article Content

**കരിപ്പൂർ:** കോഴിക്കോട്​ വിമാനത്താവളത്തിൽ രണ്ട്​ യാത്രക്കാരിൽ നിന്നായി 1.21 കോടി രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ്​ ഇന്‍റലിജൻസാണ്​ 2.10 കിലോഗ്രാമോളം സ്വർണമിശ്രിതം പിടിച്ചത്​. കോഴിക്കോട്​ മുക്കം സ്വദേശി കുന്നത്ത്​ ഷംസുദ്ദീനിൽ നിന്ന് 1,070 ഉം മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത്​ അബ്​ദുൽ അസീസിൽ നിന്ന് 1,213 ഉം ​ഗ്രാമാണ്​ പിടിച്ചത്​. ഷംസുദ്ദീൻ ദമ്മാമിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലും അസീസ്​ ജിദ്ദയിൽ നിന്നുള്ള സ്​പൈസ്​ ​ജെറ്റ്​ വിമാനത്തിലുമാണ്​ കരിപ്പൂരിലെത്തിയത്​.

മിശ്രിതത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും തുടർനടപടികളും സ്വീകരിക്കുമെന്ന്​ കസ്റ്റംസ്​ അറിയിച്ചു. അസീസിന് 80,000 രൂപയും ഷംസുദ്ദീന്​ 40,000 രൂപയുമാണ് ടിക്കറ്റിന് പുറമെ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് യാത്രക്കാർ കസ്റ്റംസിനോട്​ വ്യക്തമാക്കിയത്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112805/gold-worth-rs-121-crore-seized-from-two-passengers-at-kozhikode-airport)