---
title: "തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കേന്ദ്രത്തിനെതിരെ പോരാട്ടം ശക്തമാക്കണം.യു.പോക്കർ. "
english_title: "Struggle should be intensified against the center which takes anti-worker positions.U.Poker. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112815/struggle-should-be-intensified-against-the-center-which-takes-anti-worker-positionsupoker"
published_at: "2023-05-05T22:21:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64553438ca3bb_SdzxCxzcv.jpg"
keywords: []
---

# തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കേന്ദ്രത്തിനെതിരെ പോരാട്ടം ശക്തമാക്കണം.യു.പോക്കർ. 

> **Lead Summary:** കൽപ്പറ്റ: തൊഴിലാളി വിരുദ്ധ വും ജനവിരുദ്ധ വിരുദ്ധവുമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാറിനെ താഴെ ഇറക്കാൻ തൊഴിലാളി കളുടെ ഐക്യം അനിവാര്യമാണെന്ന് എസ്.ടി.യു.സംസ്ഥാന ജനറൽ സെക്രട്ടറി യു.പോക്കർ പ്രസ്താവിച്ചു. എസ്.ടി.യു.വിൻറെ അറുപത്തിയാറാം സ്ഥാപക ദിനത്തിൽ എസ്.ടി.യു.വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കൽപ്പറ്റ: തൊഴിലാളി വിരുദ്ധ വും ജനവിരുദ്ധ വിരുദ്ധവുമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാറിനെ താഴെ ഇറക്കാൻ തൊഴിലാളി കളുടെ ഐക്യം അനിവാര്യമാണെന്ന് എസ്.ടി.യു.സംസ്ഥാന ജനറൽ സെക്രട്ടറി യു.പോക്കർ പ്രസ്താവിച്ചു. എസ്.ടി.യു.വിൻറെ അറുപത്തിയാറാം സ്ഥാപക ദിനത്തിൽ എസ്.ടി.യു.വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് സി.മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ടി.ഹംസ സ്വാഗതം പറഞ്ഞു.ഇന്ത്യയിൽ തൊഴിലാളി കളുടെ നൂറാം വാർഷികം പിന്നിടുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലാളി കൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ല.തൊഴിലാളികളോട് രണ്ട് സർക്കാറുകളും സ്വീകരിക്കുന്ന തെറ്റായ നിലപാടുകൾ ക്കെതിരെ ശക്തമായ പോരാട്ടം നടത്താൻ എസ്.ടി.യു.സജ്ജമാണെന്ന് യു.പോക്കർ അഭിപ്രായപ്പെട്ടു.

ഐൻ ടിയുസി ജില്ലാ പ്രസിഡണ്ട് പി.പി.ആലി; സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി വി.വി.ബേബി; എഐടിയുസി ജില്ലാ സെക്രട്ടറി സ്റ്റാൻലി; സി.കുഞ്ഞബ്ദുള്ള; പാറക്ക മമ്മൂട്ടി; എം.അലി; സി.മുഹമ്മദ് ഇസ്മായിൽ; എ.പി.ഹമീദ്; സി.അലവിക്കുട്ടി; റംല മുഹമ്മദ്; യു.സുലൈമാൻ; പാറക്കൽ മുഹമ്മദ്; ഇഞ്ചി അബ്ദുള്ള; ശരീഫാ ടീച്ചർ; മുനവ്വർ അഞ്ചുകുന്ന്; ആയിഷ ഉമ്മർ; കെ.അബ്ദുറഹിമാൻ ; റഷീഫലി; ഹബീബ് റഹ് മാൻ ;ടി.പി.ജമാൽ ; കൊരുവിൽഅസീസ്; എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112815/struggle-should-be-intensified-against-the-center-which-takes-anti-worker-positionsupoker)